
വാഷിങ്‌ടൺ: അമേരിക്കൻ നഗരങ്ങളെ ഡെമോക്രാറ്റിക് നേതാക്കൾ നശിപ്പിക്കുകയാണ് ചെയ്‌തതെന്ന് പ്രസിഡ ട്രംപ് ആരോപിച്ചു. ഷാർലറ്റ് ലൈറ്റ് റെയിലിൽ നടന്ന കുത്ത് കേസിൽ അനധികൃത കുടിയേറ്റക്കാരനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ കടുത്ത പരാമർശം എത്തിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് 33 കാരാനായ ഓസ്‌കർ സോളാർസാനോയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും കൊലപാതകശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
“നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വീണ്ടും ഒരു അനധികൃത കുടിയേറ്റക്കാരൻ്റെ ആക്രമണം. ഷാർലറ്റിൽ എന്താണ് നടക്കുന്നത്. ഡെമോക്രാറ്റുകൾ മറ്റെല്ലാറ്റിനെയും പോലെ നഗരങ്ങളെയും ഓരോന്നായി നശിപ്പിക്കുകയാണ്”, സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. സോളാർസാനോ നിയമവിരുദ്ധമായി യുഎസിൽ കഴിയുകയാണെന്നും മുമ്പ് നാടുകടത്തൽ നടപടി നേരിട്ട വ്യക്തിയാണെന്നും മജിസ്‌ട്രേറ്റിൻ്റെ ഫയലിങ്ങിൽ പറയുന്നുണ്ട്.
Destroying American cities by showing mercy to criminals and illegal immigrants, Trump criticises democratic leaders














