താരിഫ് മൂലം കസ്റ്റംസ് നടപടികൾ സങ്കീർണം: DHL എക്സ്പ്രസ് 800 ഡോളറിൽ കൂടുതലുള്ള യുഎസ് ഡെലിവറികൾ നിർത്തി

ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് സംവിധാനം നിലവിൽ വന്നതിനെത്തുടർന്ന് കസ്റ്റംസിൽ സങ്കീർണമായ നടപടിക്രമങ്ങൾ ഉള്ളതിനാൽ 800 ഡോളറിൽ കൂടുതലുള്ള യുഎസ് ഡെലിവറികൾ DHL എക്സ്പ്രസ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കുറിയർ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന മൾട്ടിനാഷനൽ ലോജിസ്റ്റിക് ബ്രാൻഡുകളിൾ ഒന്നാണ് DHL.

“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ” തിങ്കളാഴ്ച എല്ലാ രാജ്യങ്ങളിലെയും കമ്പനികളിൽ നിന്ന് അമേരിക്കൻ ഉപഭോക്താക്കൾക്കുള്ള ഷിപ്പ്മെന്റ് താൽക്കാലികമായി നിർത്തുകയാണെന്ന് DHL എക്സ്പ്രസ് അറിയിച്ചു.

ബിസിനസ്-ടു-ബിസിനസ് ഷിപ്പ്മെന്റ് ഇപ്പോഴും തുടരും, “അവയ്ക്ക് കാലതാമസം നേരിടേണ്ടി വന്നേക്കാം” എന്നും അവർ കൂട്ടിച്ചേർത്തു.

മുമ്പ്, 2,500 ഡോളർ വരെയുള്ള പാക്കേജുകൾ കുറഞ്ഞ പേപ്പർ വർക്കുകളുമായി യുഎസിൽ പ്രവേശിക്കാമായിരുന്നു, എന്നാൽ ഈ മാസം ആദ്യം ട്രംപിന്റെ താരിഫുകൾക്കൊപ്പം പ്രാബല്യത്തിൽ വന്നതിനാൽ കർശനമായ കസ്റ്റംസ് പരിശോധനകൾ തുടരുകയാണ്.

DHL suspends high value US deliveries over tariffs

More Stories from this section

family-dental
witywide