‘ഗ്രോക്ക് 3 എഐ ചാറ്റ്‌ബോട്ടിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറയണമെന്ന് മസ്‌ക്, സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടി കണ്ടോ !

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ്എഐ പുറത്തിറക്കിയ എഐ ചാറ്റ്‌ബോട്ട് ഗ്രോക്ക് 3യായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചാ വിഷയം. സമൂഹമാധ്യമമായ എക്‌സിലെ പ്രീമിയം പ്ലസ് ഉപഭോക്താക്കള്‍ക്കായാണ് ‘ഗ്രോക്ക് 3 എഐ ചാറ്റ്‌ബോട്ട്’ പുറത്തിറക്കിയത്. എക്‌സില്‍ ഗ്രോക്ക് 3 അവതരിപ്പിച്ചതിനു ശേഷം മസ്‌ക് അതിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്ന് കുറിച്ചിരുന്നു. പിന്നാലെ ഇതിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടിയാണ് വൈറലായത്.

”ഈ ആഴ്ചയിലെ ഓരോ ദിവസവും ഗ്രോക്ക് 3 മെച്ചപ്പെടുത്തികൊണ്ടേയിരിക്കും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പോസ്റ്റിനു മറുപടിയായി റിപ്പോര്‍ട്ട് ചെയ്യണം” മസ്‌ക് എക്‌സില്‍ കുറിച്ചു. ”പുരോഗതിക്ക് അഭിനന്ദനങ്ങള്‍! പരീക്ഷിക്കാന്‍ കാത്തിരിക്കുന്നു.” എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ മറുപടി.

ഗ്രോക്ക് 3 ക്ക് ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ചൈനയുടെ ഡീപ്‌സീക്ക് എന്നിവയേക്കാള്‍ മികച്ച പ്രവര്‍ത്തന ക്ഷമത ഉണ്ടെന്നാണ് മസ്‌കിന്റെ അവകാശവാദം.

More Stories from this section

family-dental
witywide