സംവിധായകൻ റോബ് റെയ്‌നറും ഭാര്യ മിഷേൽ സിംഗറും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ ; മകൻ കൊലപ്പെടുത്തിയെന്ന് സംശയം

ലോസ് ഏഞ്ചൽസ് : നടനും ചലച്ചിത്ര സംവിധായകനുമായ റോബ് റെയ്‌നറും(78) ഭാര്യ മിഷേൽ സിംഗറും(68) ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബ്രെൻ്റ്വുഡിലെ വീട്ടിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികളെ മകൻ നിക്ക് കൊലപ്പെടുത്തിയതായി ഒന്നിലധികം സ്രോതസ്സുകൾ റിപ്പോർട്ടുചെയ്യുന്നു. ദമ്പതികൾക്ക് കുത്തേറ്റതായാണ് വിവരം.

അതേസമയം, നിക്ക് മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നോ മരണത്തിന് പിന്നിലെ കാരണമെന്താണെന്നോ സ്ഥിരീകരിക്കുന്ന ഒരു വിവരവും പൊലീസിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കവർച്ച കൊലപാതക വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനായ റോബ് റെയ്‌നർ അഞ്ച് പതിറ്റാണ്ടുകളായി നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു റോബ് റെയ്‌നറുടേത്. രണ്ട് എമ്മി അവാർഡുകൾ നേടിയിട്ടുണ്ട്. റെയ്‌നർ, ഇംപ്രൊവൈസേഷണൽ കൾട്ട് ക്ലാസിക് ദിസ് ഈസ് സ്പൈനൽ ടാപ്പ് (1984) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

സ്റ്റാൻഡ് ബൈ മി, ദി പ്രിൻസസ് ബ്രൈഡ്, വെൻ ഹാരി മെറ്റ് സാലി…, മിസറി, എ ഫ്യൂ ഗുഡ് മെൻ എന്നിവയുൾപ്പെടെ നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വിജയകരവുമായ നിരവധി സിനിമകളിൽ അദ്ദേഹത്തിൻ്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. 1987 ൽ, അദ്ദേഹം കാസിൽ റോക്ക് എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനായി, നിരവധി ഹിറ്റുകൾ നിർമ്മിച്ചു. റെയ്‌നർ- മിഷേൽ സിംഗർ ദമ്പതികൾക്ക് ജെയ്ക്ക്, നിക്ക്, റോമി എന്നീ മക്കളുണ്ട്.

Director Rob Reiner and wife Michelle Singer found dead in Los Angeles home; son suspected

Also Read

More Stories from this section

family-dental
witywide