ജൂതവിരുദ്ധതയ്ക്ക് ഈ നഗരത്തിൽ ഇടമില്ലെന്ന് മംദാനി; ജൂത സ്കൂളിനെതിരെ നടന്ന ആക്രമണത്തെയും ചുവപ്പ് നിറത്തിലുള്ള സ്വസ്തിക ചിഹ്നം വരച്ചതിനെയും അപലപിച്ചു

ന്യൂയോർക്ക്: തന്റെ ചരിത്രപരമായ വിജയത്തിന് ഒരു ദിവസം കഴിഞ്ഞ്, ബ്രൂക്ക്ലിനിലെ ഒരു ജൂത സ്കൂളിനെതിരെ നടന്ന ആക്രമണത്തെയും ചുവപ്പ് നിറത്തിലുള്ള സ്വസ്തിക ചിഹ്നം വരച്ചതിനെയും ന്യൂയോർക്കിന്റെ മേയർ-ഇലക്ടായ ഡെമോക്രാറ്റ് സൊഹാം മംദാനി ശക്തമായി അപലപിച്ചു. ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം, ഈ വിനാശ നടപടി ദുഃഖകരവും ഹൃദയസ്പർശിയുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിൽ ജൂതവിരുദ്ധതയ്ക്ക് ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഇത് ഒരു ദുഃഖകരവും ഹൃദയഭേദകവുമായ ജൂതവിരുദ്ധ പ്രവർത്തനമാണ്, നമ്മുടെ മനോഹരമായ നഗരത്തിൽ ഇതിന് സ്ഥാനമില്ല. മേയർ ആയി, ഈ ജൂതവിരുദ്ധതയെ നമ്മുടെ നഗരത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കാൻ ഞാൻ എന്റെ ജൂത സഹോദരങ്ങളോടൊപ്പം എപ്പോഴും നിലകൊള്ളും,” ജൂത ഡേ സ്കൂളിലെ വിനാശത്തെക്കുറിച്ചുള്ള പോസ്റ്റിനോട് പ്രതികരിച്ച് സാമൂഹിക മാധ്യമമായ എക്സിൽ മംദാനി കുറിച്ചു.

ഇസ്രായേലിന് പുറത്ത് ലോകത്തെ ഏറ്റവും വലിയ ജൂത സമൂഹം ന്യൂയോർക്ക് സിറ്റിയിലാണ്. ന്യൂയോർക്ക് പോലീസിന്റെ രേഖകൾ പ്രകാരം, ബുധനാഴ്ച ഗ്രേവ്സെൻഡിലെ മക്ഡൊണാൾഡ് അവന്യൂവിനടുത്തുള്ള മാഗൻ ഡേവിഡ് യെഷിവ സ്കൂളിലെ തൂണുകളിലും ജനാലകളിലും ചുവപ്പ് നിറത്തിലുള്ള വിദ്വേഷാത്മക ‘സ്വസ്തിക’ അടയാളം വരച്ചിരിക്കുന്നത് സ്കൂൾ ജീവനക്കാർ കണ്ടതിനെത്തുടർന്നാണ് 911-ലേക്ക് കോൾ വന്നത്.

Also Read

More Stories from this section

family-dental
witywide