
ഇലിനോയ് : ഇലിനോയിലെ വീട്ടിൽ നിന്ന് കാണാതായ സമ്മർ ഇക്വിറ്റ്സ് (31) എന്ന യുവതിയെ മണിക്കൂറുകൾക്കകം ഫ്ലോർഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് തീം പാർക്കിലെ റിസോർട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വാൾട്ട് ഡിസ്നി വേൾഡ് തീം പാർക്കിന്റെ കടുത്ത ആരാധികയായിരുന്നു യുവതി. യുവതി വീട്ടിൽ നിന്ന് ഫ്ലോറിഡയിലേക്ക് പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആദ്യഘട്ടത്തിൽ യുവതിയുടെ പേര് തിരിച്ചറിഞ്ഞില്ലെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് സമ്മറാണെന്ന് സ്ഥിരീകരിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
Disney World visitor found dead in park hours after she was reported missing from her Illinois home