
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരുടെ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ദീപാവലി ആഘോഷത്തിനിടെ ഇന്ത്യന്‍ സമൂഹം പടക്കം പൊട്ടിക്കുന്നതും പൊലീസും ഫയര്‍ ബ്രിഗേഡും എത്തി വെള്ളമൊഴിച്ച് പടക്കങ്ങള്‍ കെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രാത്രി 10 മണിക്ക് ശേഷം നടന്ന പടക്കം പൊട്ടിക്കല്‍ ആണ് പൊലീസും ഫയര്‍ ബ്രിഗേഡും എത്തി തടഞ്ഞതെന്ന് വീഡിയോയില്‍ ആരോപിക്കുന്നു. എന്നാല്‍ എന്താണ് സംഭവത്തിനു പിന്നിലെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇന്ത്യക്കാര്‍ പടക്കം പൊട്ടിക്കുന്നതിനിടെ, ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥര്‍ വെള്ളം ചീറ്റിച്ച് ഇത് അണയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഇന്ത്യക്കാര്‍ ബഹളം വെക്കുന്നതും കേള്‍ക്കാം. ഇക്കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെ നടന്ന സംഭവമാണെന്ന് അവകാശപ്പെട്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദീപാവലി ആഘോഷം പരിധിവിട്ടെന്നും ഇതാണ് അധികൃതര്‍ ഇടപെടാന്‍ കാരണമെന്ന് ചിലര്‍ വാദിക്കുന്നു. ദീപാവലി ”ശല്യം സൃഷ്ടിക്കാതെ ആഘോഷിക്കാം” എന്ന് പലരും വിമര്‍ശിച്ചു. അതേസമയം, ഈ ദീപാവലി ആഘോഷത്തിന് സംസ്ഥാനം പൂര്‍ണ്ണമായി അനുമതി നല്‍കിയിരുന്നുവെന്നും വെടിക്കെട്ടിനു അനുമതി ഉണ്ടായിരുന്നുവെന്നും റോഡ് ബ്ലോക്കുകള്‍, ആംബുലന്‍സ്, ഫയര്‍ ബ്രിഗേഡ് തുടങ്ങിയ എല്ലാ സുരക്ഷാ നടപടികളും നഗരം ഒരുക്കിയിരുന്നുവെന്നും ഒരാള്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ പെട്ടെന്ന് അനുവദനീയമല്ലാത്ത സ്‌കൈഷോട്ടുകള്‍ കത്തിച്ചു, അതിനാല്‍ അഗ്‌നിശമന സേന സുരക്ഷയ്ക്കായി മാത്രമാണ് വെള്ളം തളിച്ച് അതു കെടുത്തിയതെന്നും അല്ലാതെ – ദീപാവലി തടയാന്‍ വേണ്ടിയല്ലെന്നും അയാള്‍ വിശദീകരിച്ചു. പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നുവെന്നും ദയവായി വെറുപ്പ് പ്രചരിപ്പിക്കരുതെന്നും പലരും വീഡിയോയ്ക്കായി കമന്റായി കുറിക്കുന്നുണ്ട്.
Visuals from New Jersey, USA
— Gabbar (@Gabbar0099) October 22, 2025
Police and fire department stopped diwali fireworks in an Indian Street in New Jersey for setting off fire crackers after 10PM pic.twitter.com/BNMEDlYs60
Diwali celebrations in New Jersey, sparking controversy on social media












