മാരത്തൺ ബഹിരാകാശ ദൗത്യം, സുനിത വില്യംസിന് നാസ നൽകുന്ന ശമ്പളം എത്രയാണെന്ന് അറിയാമോ? ഇതാ ആ ഞെട്ടിക്കുന്ന കണക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസമായി കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസ് മടക്കയാത്രക്കുള്ള തയാറെടുപ്പിലാണ്. സുനിതക്കൊപ്പം ബുച്ച് വിൽമോറുമുണ്ട്. ഇവരെ തിരികെ കൊണ്ടുവരാൻ നാസ സ്​പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഒരു സം​ഘത്തെ അയക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. വെറും 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ സുനിതയും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു.

ഇത്രയും വലിയ മാരത്തൺ ദൗത്യത്തിന് നാസ സുനിത വില്യംസിന് എത്രയാണ് ശമ്പളം നൽകുന്നത് എന്നറിയാമോ? ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും സുനിതയ്ക്ക് ലഭിക്കുന്നുണ്ട്. സാധാരണയായി ബഹിരാകാശ യാത്രികരുടെ പ്രതിഫലം അവരുടെ അനുഭവത്തെയും ദൗത്യ ഉത്തരവാദിത്തങ്ങളെയും ആശ്രയിച്ചാണ്. നാസയുടെ ബഹിരാകാശ യാത്രിക എന്ന നിലയിൽ സുനിത യുഎസ് സർക്കാരിന്റെ ജനറൽ ഷെഡ്യൂൾ (ജ.എസ്) ശമ്പള സ്കെയിൽ ഗ്രേഡിന് കീഴിലാണ്. അതായത് ജെഎസ് 13 മുതൽ 15വരെയുള്ള ഗ്രേഡിലാണ് സുനിത വില്യംസ് ഉള്ളത്.

ലഭ്യമായ ഡാറ്റയനുസരിച്ച് ജെഎസ്-13 കാറ്റഗറിയിലെ ബഹിരാകാശ യാത്രികർക്ക് പ്രതിവർഷം 81,216 യുഎസ് ഡോളർ (ഏതാണ്ട് 6,746,968 രൂപ) മുതൽ 105,579 യു.എസ് ഡോളർ (8,769,057 രൂപ) വരെ സമ്പാദിക്കാൻ കഴിയും. നല്ല അനുഭവസമ്പത്തുള്ള ജിഎസ്-15 കാറ്റഗറിയിലെ ബഹിരാകാശ യാത്രികർക്ക് പ്രതിവർഷം 70 ലക്ഷം മുതൽ 1.27 കോടി വരെ ശമ്പളമാണ് ലഭിക്കുക.

Also Read

More Stories from this section

family-dental
witywide