എപ്‌സ്റ്റൈൻ ഫയലുകളിലെ അമിത തിരുത്തലുകൾ; വിശദീകരണവുമായി നീതിന്യായ വകുപ്പ്

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടപ്പോൾ വിവരങ്ങൾ അമിതമായി മറച്ചുവെച്ചു എന്ന ആരോപണത്തിൽ വിശദീകരണവുമായി അമേരിക്കൻ നീതിന്യായ വകുപ്പ് രംഗത്തെത്തി. ഇരകളെ സംരക്ഷിക്കുന്നതിനായി അതീവ ജാഗ്രത പുലർത്തിയതിനാലാണ് പല വിവരങ്ങളും ചിത്രങ്ങളും നീക്കം ചെയ്തതെന്ന് വകുപ്പ് ഫെഡറൽ കോടതിയെ അറിയിച്ചു.

എപ്‌സ്റ്റൈനൊപ്പമുള്ള ചിത്രങ്ങളിൽ ഉണ്ടായിരുന്ന എല്ലാ സ്ത്രീകളുടെയും മുഖവും മറ്റ് വിവരങ്ങളും കറുത്ത മഷി ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഇരകളെ തിരിച്ചറിയുന്നത് ഒഴിവാക്കാനാണ് ഈ വിപുലമായ സമീപനം സ്വീകരിച്ചതെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം. എപ്‌സ്റ്റൈൻ ഫയലുകളിൽ ഉൾപ്പെട്ട ഏകദേശം 1,200-ലധികം ആളുകളുടെ പേര്, മുഖം, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ പുറത്തുവിട്ടിട്ടില്ല.

കേസിന്റെ നിയമപരമായ ചർച്ചകൾ, ഭരണപരമായ തീരുമാനങ്ങൾ, അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണങ്ങൾ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. രേഖകൾ പുറത്തുവിടാൻ കോൺഗ്രസ് പാസാക്കിയ നിയമത്തിൽ ഇത്തരം ‘വിശേഷാധികാരമുള്ള’ വിവരങ്ങൾ മറച്ചുവെക്കാമെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. എന്നിട്ടും നീതിന്യായ വകുപ്പ് സ്വന്തം നിലയിൽ ഈ വിവരങ്ങൾ നീക്കം ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

More Stories from this section

family-dental
witywide