
ഹൂസ്റ്റൺ: കഴിഞ്ഞയാഴ്ച സെൻട്രൽ ടെക്സസിൽ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്ക ദുരിത മേഖലയായ കെർ കൌണ്ടി പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയയും സന്ദർശിച്ചു.
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റേയും രാജ്യം മുഴുവൻ്റേയും ദുഖം അറിയിക്കുകയും ചെയ്തു.
ടെക്സസസിലെ പ്രാദേശിക ഉദ്യോഗസ്ഥർ, ദുരന്തം അതിജീവിച്ചവർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് മരണസംഖ്യ 121 ആണ്, എന്നാൽ രക്ഷാപ്രവർത്തകരും കുടുംബങ്ങളും കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനാൽ ആ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ദുരന്ത ബാധിത കുടുംബങ്ങളെ സഹായിക്കാൻ ടെക്സസിലേക്ക് മടങ്ങുമെന്ന് പ്രഥമ വനിത വാഗ്ദാനം ചെയ്തു. ട്രംപ് കുടുംബത്തിനൊപ്പം, ഗവർണർ ഗ്രെഗ് അബോട്ടും ഉണ്ടായിരുന്നു.
ജൂലൈ 4 ന് പുലർച്ചെ പ്രദേശത്തെ വിഴുങ്ങിയ മിന്നൽ വെള്ളപ്പൊക്കത്തിൽ 170-ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. കാണാതായവരുടെ കുടുംബങ്ങൾക്ക് ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഡ്രോണുകളും രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. സ്ഥിരീകരിച്ച മരണങ്ങളിൽ ഭൂരിഭാഗവും നടന്നത് ട്രംപ് സന്ദർശിച്ച കെർ കൗണ്ടിയിലാണ്.
വ്യാപകമായ നാശനഷ്ടങ്ങൾ വിലയിരുത്തിയ പ്രസിഡന്റ് ട്രംപ്, നാശം “വിശ്വസിക്കാൻ പ്രയാസം” എന്ന് വിശേഷിപ്പിച്ചു, “ഞാൻ ഒരുപാട് മോശമായവ കണ്ടിട്ടുണ്ട് എന്നാൽ ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല. ” എന്ന് പറഞ്ഞു. വെള്ളപ്പൊക്ക പ്രതിരോധം, രക്ഷാപ്രവർത്തനം, വീണ്ടെടുക്കൽ എന്നിവയിൽ അവിശ്വസനീയമായ പ്രവർത്തനം നടത്തിയതിന് പ്രാദേശിക, സംസ്ഥാന, ഫെഡറൽ സർക്കാരുകളെ അദ്ദേഹം പ്രശംസിച്ചു.
Donald Trump and Melania Trump visited Texas flood zone