
ലോകത്തിലെ നിരവധി ഇടങ്ങളിലെ സംഘർഷങ്ങൾ പരിഹരിച്ച ചരിത്രത്തിലെ ഒരേയൊരു വ്യക്തി താനാണെങ്കിലും, ഈ വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാതിരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി “എന്തെങ്കിലും കാരണം” കണ്ടെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .
ഈ വർഷം മെയ് മാസത്തിൽ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം ഉൾപ്പെടെ നിരവധി ആഗോള സംഘർഷങ്ങൾ പരിഹരിച്ചത് താനാണ് എന്ന് ഡൊണാൾഡ് ട്രംപ് പലതവണ സ്വയം അവകാശപ്പെട്ടിരുന്നു.
നൊബേൽ സമ്മാനം കിട്ടുമോ എന്ന് വൈറ്റ് ഹൗസിൽ പത്രപ്രവർത്തകർ ബുധനാഴ്ച ചോദിച്ചപ്പോൾ, “എനിക്കറിയില്ല… ഏഴ് യുദ്ധങ്ങൾ ഞങ്ങൾ ഒത്തുതീർപ്പാക്കിയെന്ന് മാർക്കോ നിങ്ങളോട് പറയും. എട്ടാമത്തേത് ഒത്തുതീർപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഉടൻ അതും സംഭവിക്കും. റഷ്യയിലെ സാഹചര്യം പരിഹരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു…” എന്ന് ട്രംപ് പറഞ്ഞു.
Donald trump on Nobel peace prize