എല്ലാം പറഞ്ഞ് കോംപ്ലിമെന്റാകുമോ! ട്രംപ് ചൈനയിലേക്ക്? സുപ്രധാന സൂചന നൽകി യുഎസ് പ്രസിഡൻ്റ്; ആകാംക്ഷയോടെ ലോകം

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉച്ചകോടിക്ക് താൻ ശ്രമിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഷിയുടെ ക്ഷണം ലഭിച്ചാൽ ചൈന സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ ചൈനയിൽ പോയേക്കാം, പക്ഷേ അത് പ്രസിഡന്റ് ഷിയുടെ ക്ഷണം ലഭിച്ചാൽ മാത്രമായിരിക്കും, ആ ക്ഷണം എനിക്ക് ലഭിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം എനിക്ക് താൽപ്പര്യമില്ല!” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഈ വർഷം അവസാനം യുഎസ് പ്രസിഡന്റ് ഏഷ്യൻ പര്യടനം നടത്തുമ്പോൾ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ട്രംപിന്റെയും ഷിയുടെയും സഹായികൾ നേരത്തെ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.

ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഈ യാത്ര. ഇരു ശക്തികൾക്കുമിടയിൽ വ്യാപാര, സുരക്ഷാ സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

More Stories from this section

family-dental
witywide