ഒരു പ്രതീക്ഷയും വേണ്ട, ട്രംപ് അടങ്ങില്ല! ലോകം മുഴുവനും ബാധിക്കുന്ന പുതിയ തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: ലോകം മുഴുവനും താൻ തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എയർ ഫോഴ്സ് വണ്ണിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും ഞങ്ങൾ തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കും അമേരിക്കയുമായി വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങൾക്കും പരസ്പര തീരുവ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു വാഷിംഗ്ടണിലെ ചർച്ചകൾ. എന്നാൽ, ഡോണൾഡ് ട്രംപ് പറഞ്ഞതനുസരിച്ച് സ്ഥിതി അതല്ല.

“ഞങ്ങൾ എല്ലാ രാജ്യങ്ങളിൽ നിന്നും ആരംഭിക്കും, അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം, പ്രസിഡന്‍റ് ട്രംപ് പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ച് റിപ്പോർട്ടർമാരോട് പറഞ്ഞു. ഏപ്രിൽ രണ്ടിന് താൻ ‘വിമോചന ദിനം’ എന്ന് വിളിക്കുന്ന ദിവസം അടുമ്പോഴാണ് ട്രംപിന്‍റെ ഈ മുന്നറിയിപ്പ്. ‘വിമോചന ദിനത്തിന്’ 48 മണിക്കൂർ മാത്രം ശേഷിക്കെ, പ്രസിഡന്‍റ് ട്രംപ് ഭീഷണിപ്പെടുത്തിയ ചില തീരുവകൾ കുറച്ചേക്കുമെന്ന അവസാന നിമിഷത്തെ പ്രതീക്ഷകൾ കൂടി മങ്ങുകയാണ്.

More Stories from this section

family-dental
witywide