ട്രംപിന്‍റെ അപ്രതീക്ഷിത നീക്കം! ഒരു വശത്ത് ഭീഷണികൾ, ഇതിനിടെ ഇറാന്‍റെ ആണവ ചർച്ചകൾക്കുള്ള നിർദേശവും പരിഗണിക്കുന്നു; റിപ്പോർട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരോക്ഷ ആണവ ചർച്ചകൾക്കുള്ള ഇറാനിയൻ നിർദ്ദേശം ഗൗരവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സമാന്തരമായി
ഇറാൻ സൈനിക ആക്രമണം നടത്താൻ തീരുമാനിക്കുകയാണെങ്കിൽ മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനും ട്രംപ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. നേരിട്ടുള്ള ചർച്ചകൾക്ക് വിജയസാധ്യത കൂടുതലാണെന്ന് ട്രംപ് ഭരണകൂടം കരുതുന്നത്. ഇറാൻ നിർദ്ദേശിച്ച ഫോർമാറ്റിനെ യുഎസ് തള്ളിക്കളയുന്നില്ലെന്നും ഒമാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ ആഴ്ച, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
“അവർ ഒരു കരാർ ഉണ്ടാക്കിയില്ലെങ്കിൽ, ബോംബാക്രമണം ഉണ്ടാകും,” ശനിയാഴ്ച ഒരു അഭിമുഖത്തിൽ പ്രസിഡന്റ് പറഞ്ഞു. താരിഫുകൾ ചുമത്തി ഇറാനെ ശിക്ഷിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

എന്നാല്‍, യുഎസോ അവരുടെ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഉപദേഷ്ടാവ് ഇന്നലെ പറഞ്ഞിരുന്നു. വാഷിങ്ടണുമായി ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണവും കൂടുതൽ തീരുവകളും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ‘അശ്രദ്ധയും യുദ്ധസ്വഭാവവുമുള്ള’ പരാമർശങ്ങൾക്കെതിരെ തിങ്കളാഴ്ച ഇറാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇറാൻ പരാതിയും ഉന്നയിച്ചു.

More Stories from this section

family-dental
witywide