ലോകത്തെയാകെ ഞെട്ടിക്കാനുള്ള യുഎസ് സൈനിക പരേഡ്; ട്രംപിന്‍റെ ജന്മദിനവും യുഎസ് ആർമിയുടെ 250-ാം വാർഷികവും ഒന്നിച്ച്, മഹാസംഭവമാക്കാൻ അമേരിക്ക

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ജൂൺ 14ന് 79 വയസ് തികയും. പ്രസിഡന്‍റിന്‍റെ ജന്മദിനവും യുഎസ് ആർമിയുടെ 250-ാം വാർഷികവുമായി ഒരുമിച്ച് വരുന്നതിനാൽ വാഷിംഗ്ടൺ ഡിസിയിൽ ഒരു വലിയ സൈനിക പരേഡ് നടക്കും. 150 വാഹനങ്ങളും 6,700 സൈനികരും 50 വിമാനങ്ങളും ഈ പരിപാടിയിൽ അണിനിരക്കുമെന്നാണ് യുഎസ് ആര്‍മി അറിയിച്ചിട്ടുള്ളത്. ലോസ് ഏഞ്ചൽസിൽ നടന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) റെയ്ഡുകൾക്ക് പിന്നാലെയാണ് ഈ ദിനം വരുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

സൈനിക പരേഡിൽ 28 M1 അബ്രാംസ് ടാങ്കുകൾ, 28 ട്രാക്ക് ചെയ്ത ബ്രാഡ്ലി ഫൈറ്റിംഗ് വീഹിക്കിൾസ്, നാല് ട്രാക്ക് ചെയ്ത M-109 പലഡിൻ സ്വയം പ്രവർത്തിപ്പിക്കുന്ന ഹോവിറ്റ്‌സറുകൾ, 28 ചക്രങ്ങളുള്ള സ്ട്രൈക്കർ കോംബാറ്റ് വെഹിക്കിൾസ്, മറ്റ് പീരങ്കികൾ എന്നിവ ഉണ്ടാകും. മുപ്പത്തിനാല് കുതിരകളും പരേഡിന്റെ ഭാഗമാകും. കൂടാതെ, റോക്കറ്റ് ലോഞ്ചറുകളും കൃത്യതയാർന്ന ഗൈഡഡ് മിസൈലുകളും പരിപാടിയിൽ പ്രദർശിപ്പിക്കും. അപ്പാച്ചെ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാലത്തെ B-25 ബോംബറുകളും P-51 മസ്താങ് വിമാനങ്ങളും അണിനിരക്കുന്ന ഫ്ലൈപാസ്റ്റും ഉണ്ടാകും.

More Stories from this section

family-dental
witywide