ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളി സമൂഹത്തിന്റെ ആദരം; അനുശോചനവുമായി സഭാപിതാക്കന്മാരും വിവിധ സംഘടനാ നേതാക്കളും

ശ്രീകുമാർ ഉണ്ണിത്താൻ

ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി  വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച്  ഫൊക്കാന സംഘടിപ്പിച്ച   സർവ്വമത പ്രാർത്ഥനയും  അനുശോചനവും വേറിട്ടതായി.  വെർച്യുൽ ഫ്ലാറ്റ്ഫോമിൽ  നടന്ന പ്രാർത്ഥനായോഗത്തിൽ   ഷിക്കാഗോ രൂപതാ  ബിഷപ്പ് മാർ ജോയി  ആലപ്പാട്ടിന്റെ  പ്രാർത്ഥനയുടെ ആരംഭിച്ച മീറ്റിങ്  അമേരിക്കയിലെ ഫൊക്കാന  ഫോമാ നേതാക്കളും മറ്റ്‌  സാമുഹിക  നേതാക്കന്മാരും  വിടപറഞ്ഞ ഡോ. എം അനിരുദ്ധന്റെ  നിത്യശാന്തി നേർന്നു സംസാരിച്ചു . അമേരിക്കൻ പ്രമുഖ സംഘടനകളെ ഒരേ കുടക്കിഴിൽ കൊണ്ടുവരിക   എന്ന ശ്രമകരമായ ദൗത്യം സംഘാടനമികവുകൊണ്ട് ഫൊക്കാന ഭാരവാഹികൾ ഭംഗിയായി നടപ്പാക്കിയത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു .

റോജി എം ജോൺ എം.എൽ. എ, ഫൊക്കാനയുടെ മുൻ പ്രസിഡന്റ് മന്മഥൻ നായർ, കമ്മാണ്ടർ ജോർജ് കോരിതു, പോൾ കറുകപ്പള്ളിൽ , ജി .കെ .പിള്ള , ജോൺ പി ജോൺ , തമ്പി ചാക്കോ , മാധവൻ നായർ , ജോർജി വർഗീസ് , ഫോമയുടെ മുൻ പ്രസിഡന്റുമാരായ ശശിധരൻ നായർ , അനിയൻ ജോർജ് , ജേക്കബ് തോമസ് ,റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, IPCNA പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ  മുൻ സെക്രെട്ടറിമാരായ മാമ്മൻ സി .ജേക്കബ് , ഫിലിപ്പോസ് ഫിലിപ്പ് , മറ്റ് മത നേതാക്കളായ സ്വാമി മുക്തനന്ദ യതി ,    യൂ .എ . നസീർ  തുടങ്ങി നിരവധി   വിശിഷ്‌ട വ്യക്തികൾ പങ്കെടുത്തു അനുശോചനം അറിയിച്ചു സംസാരിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി,സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചക്കപ്പൻ ,
എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജ് , വിമെൻസ് ഫോറം ചെയർ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ  ജോജി തോമസ് തുടങ്ങിയ ഫൊക്കാന ഭാരവാഹികളും  അനുസ്മരിച്ചു സംസാരിച്ചു.

 സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗം  നടത്തി.

പ്രസിഡന്റ് സജിമോൻ ആന്റണി  ഏവർക്കും സ്വാഗതം ആശംസിച്ചു. ഡോ. എം അനിരുദ്ധന്റെ  സന്ദേശം ഉൾക്കൊണ്ട് വിവിധ മത , രാഷ്ട്രീയ , സാമുഹിക  പ്രവർത്തകരെ ഒരേ പ്ലാറ്റഫോമിൽ കൊണ്ടുവരാൻ  കഴിഞ്ഞതിൽ ഉള്ള സംതൃപ്തി അദ്ദേഹം  രേഖപ്പെടുത്തി. അമേരിക്കയിലെ മലയാളീ സമൂഹത്തെ കോർത്തിണക്കി ഫൊക്കാന എന്ന സംഘടനാ ഉണ്ടാക്കിയത് ഡോ. എം അനിരുദ്ധന്റെ പ്രവർത്തനഭലമായാണ് , അദ്ദേഹം ഫൊക്കാനക്ക്  നലകിയ സംഭാവനകളെ നന്ദിയോട് സ്മരിക്കുന്നു എന്നും സജിമോൻ ആന്റണി അറിയിച്ചു.  

 അമേരിക്കൻ മലയാളികളെ  ഒരുകുടുംബം പോലെ ചേർത്തുനിർത്തി സംഘടനയെ നേരായ വഴിയിൽ നയിച്ച് ഏറ്റവും വലിയ പ്രവാസി സഘടനയാക്കി ഫൊക്കാനയെ മാറ്റിയത്  ഡോ. എം അനിരുദ്ധന്റെ പ്രവർത്തന മികവ് കൊണ്ട് കൂടിയാണ് എന്ന് റോജി ജോൺ എം. എൽ .എ അഭിപ്രായപ്പെട്ടു.

താനും  ഡോ. എം അനിരുദ്ധൻ സാറുമായുള്ളത് ഗുരു ശിഷ്യ ബന്ധമാണെന്നും , അദ്ദേഹത്തെ സാർ കൂട്ടി മാത്രമേ വിളിച്ചിട്ടുള്ളു എന്നും മന്മഥൻ നായർ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എത്രത്തോളം പുരോഗമനപരമായ രീതിയിൽ പ്രവർത്തിക്കണം എന്ന്  ഡോ. എം അനിരുദ്ധൻ  നമ്മെ പഠിപ്പിച്ചു എന്ന് കമ്മാണ്ടർ ജോർജ് കോര്ത് അഭിപായപ്പെട്ടു.

ഏറ്റവും നല്ല ഒരു സംഘാടകൻ ആയിരുന്നു ഡോ. എം അനിരുദ്ധൻ  എന്നും ഫൊക്കാനയുടെ വളർച്ചക്ക് വേണ്ടിയാണ്  അദ്ദേഹത്തിന്റെ  പ്രവർത്തന സമയം കൂടുതൽ ചെലവഴിച്ചത് എന്ന്  പോൾ കറുകപ്പള്ളിൽ  അഭിപ്രായപ്പെട്ടു .

നോർക്ക ഡയറക്റാർ ബോർഡ് അംഗം  , മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന  അദ്ദേഹം അമേരിക്കയിലെയും കേരളത്തിലെയും  അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയാണ് അദ്ദേഹമെന്ന് ജി കെ പിള്ള അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ പലസ്ഥലത്തായി രൂപംകൊണ്ട സാംസ്കാരിക സംഘടനകളെ ഒരു നൂലിഴയില്‍ കോര്‍ത്ത് മനോഹരമായ മാല തീര്‍ക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്  ഡോ. എം അനിരുദ്ധൻ എന്ന് ജോൺ പി ജോൺ അഭിപ്രായപ്പെട്ടു.

  ഫൊക്കാന കേരള പ്രവേശം ” 2001 ൽ ആദ്യമായി കേരളാ കൺവൻഷൻ സംഘടിപ്പിചതും ശ്രീ അനിരുദ്ധനാണ്. അദ്ദേത്തിന്റെ കഴിവും പ്രരിശ്രമവുമാണ് ഫൊക്കാനയെ ലോകത്തിലേക്കും ഏറ്റവും വലിയ പ്രവാസി സംഘടനയാക്കി മാറ്റിയെടുത്തത് എന്ന് തമ്പി ചാക്കോ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ തലതൊട്ടപ്പനായി നിലകൊണ്ട  അദ്ദേഹത്തിന്റെ നേതൃത്വപാടവം ഫൊക്കാനക്ക്  എന്നും ഒരു മുതൽക്കൂട്ട് ആയിരുന്നു . ശ്രീ അനിരുദ്ധനെ നമുക്കു ഒരിക്കലും മറക്കൻ കഴിയില്ല എന്ന് മാധവൻ നായരും അഭിപ്രായപ്പെട്ടു.

ആദ്യമായി FOKANA കൊച്ചിയിൽ താജ് മലബാർ ഹോട്ടലിൽ വെച്ച്  മുഖ്യമന്ത്രിമാരായിരുന്ന  എ. കെ. ആന്റണി, ഇ.കെ. നായനാർ , കെ. കരുണാകരൻ എന്നിവരെ     ഒരേ സ്റ്റേജിൽ കൊണ്ടുവരികയും ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ മികവുതെളിയുകയും ചെയ്തു. കൊച്ചി സമ്മേളനം ഡോക്ടർ അനിരുദ്ധന്റെ സർക്കാരിലുള്ള സ്വാധീനവും സംഘടനാ പാടവവും നിറഞ്ഞു നിന്ന ഒന്നായിരുന്നു എന്ന് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു.

ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ സംഘട ഒന്നിച്ചു പ്രവർത്തിച്ചിരുന്ന സമയത്തു അനിരുദ്ധനുമായി പ്രവർത്തിച്ച കാര്യങ്ങൾ എടുത്തു പറയുകയും , നല്ല ഒരു സാമുഖ്യ പ്രവർത്തകനെ ആണ് നഷ്‌ടമായിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്  ഡോ. എം അനിരുദ്ധൻ, സാമുഖ്യ പ്രവത്തനത്തിൽ  തന്റെ ഗുരുവാണെന്നും , സാമുഖ്യ പ്രവർത്തനം എങ്ങനെ ആവണം എന്ന് തൻ പഠിച്ചത് ശ്രീ അനിരുദ്ധൻ ,ശ്രീ മന്മഥൻ നായർ തുടങ്ങിയവരെ പോലെയുള്ള നേതാക്കളിൽ നിന്നാണെന്നും അഭിപ്രായപ്പെട്ടു.

ഡോ. എം അനിരുദ്ധന്റെ ഫാമിലിയിൽ നിന്നും മക്കളായ അനുപ് , അരുൺ എന്നിവരും പങ്കെടുത്തു .

ട്രഷർ ജോയി ചാക്കപ്പൻ  പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

Dr. M Anirudhan commemoration in USA by FOKANA

More Stories from this section

family-dental
witywide