

അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് ടെലിവിഷന്‍ അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട വനിതാ മുഖമാണ് ഡോ. സിമി ജെസ്റ്റോ ജോസഫ്. ഒരു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി മലയാളികള്‍ക്ക് സുപരിചിതയാണ് സിമി ജെസ്റ്റോ. ഏഷ്യാനെറ്റിലെ വീക്കിലി റൗണ്ടപ്പിന്റെ അവതാരകയായി എന്നും സിമി മലയാളികള്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇതുവരെ 400 എപ്പിസോഡുകള്‍ സിമിയുടെ അവതരണത്തിലൂടെയാണ് മലയാളികള്‍ കണ്ടത്. മാധ്യമരംഗത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ഇത്തവണ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്കാരം സിമി ജെസ്റ്റോവിനെ തേടി എത്തിയത്. ന്യൂജേഴ്സി അന്താരാഷ്ട്ര മീഡിയ സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ കേരളത്തില്‍ നിന്നെത്തിയ പാര്‍ലമെന്റ് അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയില്‍ നിന്ന് സിമി ജെസ്റ്റോ 2025ലെ മീഡിയ എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി. വി.കെ.ശ്രീകണ്ഠന്‍ എം.പി, പ്രമോദ് നാരായണൻ എംഎൽഎ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസ്, ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ് ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സിമി ജെസ്റ്റോ പുരസ്കാരം ഏറ്റുവാങ്ങിയത്.


ഏഷ്യാനെറ്റിനൊപ്പം ഫ്ളവേഴ്സ് ടി.വിയിലും ഷിക്കാഗോയില്‍ നിന്നുള്ള അവതാരകയായി സിമി പ്രവര്‍ത്തിച്ചു.
കൈരളി ടിവിയിലെ ഓർമ്മസ്‌പർശം എന്ന സംഗീത പരിപാടിയുടെ അവതാരകയായിട്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടാണ് ഏഷ്യാനെറ്റിൽ യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രധാന അവതാരികയായി മാറിയത്. അഞ്ച് വര്‍ഷത്തോളം ഏഷ്യാനെറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

ഷിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ Nursing Innovation and Research Centre ന്റെ system Senior Director ആയി പ്രവർത്തിക്കുന്ന ഡോ. സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃത്വ പാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ American College of Healthcare Executives ന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധ്യമായ നേട്ടമാണ്. കൂടാതെ The National Academies of Practice (NAP), The American Association of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകൾ, ANA-Illinois 40 Under 40 Nurse Leader Award, The American Association of Nurse Practitioners (AANP) National Award for Excellence in Clinical Practice and Top Nurse Practitioner Award in USA എന്നീ പുരസ്കാരങ്ങളും ഡോ. സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റാണ്. ഒപ്പം ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ രാജു പള്ളത്തിന്റെ മാര്‍ഗ്ഗനിര്‍ദേശം ടെലിവിഷന്‍ അവതരണത്തെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചുവെന്ന് സിമി ജെസറ്റോ അഭിപ്രായപ്പെട്ടു. പിന്തുണക്കും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും രാജു പള്ളത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു സിമി ജെസ്റ്റോ ഐ.പി.സി.എന്‍.എ പുരസ്കാരം ഏറ്റുവാങ്ങിയത്. മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സിമി ജെസ്റ്റോക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭര്‍ത്താവ് ജെസറ്റോ ജോസഫാണ്. Aneena, Aiden, Aashna, and Ashish എന്നിവര്‍ മക്കളാണ്.

Dr Simi Jesto Joseph awarded IPCNA Media Excellence Award 2025