
ഷിക്കാഗോ : ഷിക്കാഗോയിലെ സ്ട്രീറ്റെര്‍വില്‍ വന്‍ ലഹരിവേട്ട. ഇന്‍ഡ്യാന സ്വദേശിയില്‍ നിന്നും 175 പൗണ്ടിലധികം (ഏകദേശം 80 കിലോഗ്രാം) ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ക്രിസ്റ്റഫര്‍ ജോണ്‍സ് (34) എന്ന ഇന്‍ഡ്യാന സ്വദേശിയുടെ അപ്പാര്‍ട്‌മെന്റില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മറ്റ് സൈക്കെഡെലിക് കൂണുകളും കണ്ടെടുത്തത്. ഇയാളെ അറസ്റ്റുചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഏകദേശം 148 പൗണ്ട് കഞ്ചാവും 41 പൗണ്ട് സൈക്കെഡെലിക് കൂണുകളുമാണ് പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ വന്‍തോതിലുള്ള ലഹരിവസ്തുക്കള്‍ കൈവശം വച്ചതിനും വിതരണം ചെയ്തതിനും ഉള്‍പ്പെടെ നിരവധി കേസുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പ്രീ-ട്രയല്‍ ഘട്ടത്തില്‍ മോചിപ്പിച്ചു.
Drug bust in Chicago; 80 kilos of drugs seized from Indiana resident.














