വിമാന യാത്രക്കിടെ ബിസിനസ് ക്ലാസിലെ യാത്രക്കാരന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചു! യുവാവിനെ കരിമ്പട്ടികയിലാക്കി യുണൈറ്റഡ് എയര്‍ലൈൻസ്

സാന്‍ഫ്രാന്‍സിസ്കോ: വിമാന യാത്രക്കിടെ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചതിനെ തുടർന്ന് യുവാവിന് വിലക്കേർപ്പെടുത്തി യുണൈറ്റഡ് എയര്‍ലൈന്‍സ്. കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 189 വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്കോയിൽ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ഉറക്കത്തിൽ നിന്നെഴുന്നേറ്റ ഇയാൾ ബിസിനസ് ക്ലാസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജെറോം ഗുട്ടിറെസ് എന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു.

ഇയാളുടെ മകളാണ് സംഭവം കണ്ടത്. സംഭവം വിമാനത്തിലെ ജീവനക്കാർ ഒത്തുതീർക്കാൻ ശ്രമിച്ചെന്നും പിതാവിന്റെ ആരോ​ഗ്യത്തിന് വിലകൽപ്പിച്ചില്ലെന്നും മകൾ ആരോപിച്ചു. സംഭവം വിവാ​ദമായതോടെ ആരോപണവിധേയനായ യാത്രക്കാരന് വിലക്ക് ഏര്‍പ്പെടുത്തിയതായി യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. യുവാവ് മദ്യപിച്ചിരുന്നതായും മകൾ ആരോപിച്ചു.

വിമാനത്തിൽ പ്രശ്നമുണ്ടായെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവ് അനൗഷാ റസ്ത സ്ഥിരീകരിച്ചു. അതേസമയം, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിന്നു. യാത്രക്കാരനെ വിലക്കിയെന്നും റസ്ത ഒരു ഇമെയിലിൽ എഴുതി. മൂത്രമൊഴിച്ചയാൾ സഹയാത്രക്കരനോട് മാപ്പ് ചോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Drunk Man Urinates On Passenger In US Flight