
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ നാശനഷ്ടം. 600 പേർ മരിച്ചതായും 400 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വരുന്നു. ശക്തമായ ഭൂകമ്പത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
യുഎസ്ജിഎസ് പ്രകാരം, നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിന് സമീപമാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന് പിന്നാലെ നംഗർഹാർ പ്രവിശ്യയിൽ മാത്രം കുറഞ്ഞത് 30 പേരെങ്കിലും മരിച്ചതായി ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് നൂറുകണക്കിന് പേർ മരിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കുമ്പോൾ മരണസംഖ്യ ഉയരാനാണ് സാധ്യത.