വിഷം ചേര്‍ത്ത ചോക്ലേറ്റും ജാമും നല്‍കി കൊല്ലാന്‍ ശ്രമിച്ചു ; വെളിപ്പെടുത്തലുമായി ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ

ക്വിറ്റോ : കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയില്‍ വെച്ച് അജ്ഞാതന്‍ വിഷം ചേര്‍ത്ത ചോക്ലേറ്റും ജാമും നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ. ഇത് യാദൃശ്ചികമായി സംഭവിച്ചതെല്ലെന്നും തന്റെ സംഘത്തിന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ തന്റെ നേരെ നടന്ന രണ്ടാമത്തെ കൊലപാതക ശ്രമമാണിതെന്നും നൊബോവ പറഞ്ഞു. തനിക്ക് നല്‍കിയ മധുരപലഹാരങ്ങളില്‍ മൂന്ന് മുന്തിയ ഇനം വിഷവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

തദ്ദേശീയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കും ഇടയിലാണ് ഈ വാര്‍ത്ത വരുന്നത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള സൈനിക സംഘടന പരാതി നല്‍കിയിട്ടുണ്ട്.

Ecuadorian President Daniel Noboa Alleges Attempt to Kill Him with Poisoned Chocolate and Jam.

More Stories from this section

family-dental
witywide