ചിട്ടി ഇടപാടുകളുടെ മറവില്‍ നിയമം ലംഘിച്ചെന്ന് ആരോപണം : ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇഡി റെയ്ഡ്

ചെന്നൈ : വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.

വിവാദമായ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്റെ നിര്‍മ്മാതാണ് ഗോകുലം ഗോപാലന്‍. ചിത്രം വലിയ ചര്‍ച്ചയായ സമയത്താണ് ഗോകുലം ഗോപാലനെതിരെ ഇഡി എത്തുന്നത്.

More Stories from this section

family-dental
witywide