
ഓക്‌ലഹോമ: ഓക്‌ലഹോമയിലെ പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം വൃദ്ധ ദമ്പതികളുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ഓക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഹൈവേ 43-ലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രായം വൃദ്ധ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന് സമാനമായ പരുക്കുകളാണ് ഇരുവരുടെയും ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ 35-കാരനായ ജെഫ്രി സ്‌കോട്ട് ബേക്കര്‍ ഒളിവിലാണ്. ഇയാളാണ് അതിക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ അപകടകാരിയാണെന്നും കയ്യില്‍ ആയുധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.