
വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണിലെ പ്രശസ്തമായ സ്മിത്‌സോണിയൻ ദേശീയ മൃഗശാലയിലെ അന്തേവാസിയായ മർഫിയെന്ന കൊമോഡോ ഡ്രാഗൺ ലോകത്തോട് വിട പറഞ്ഞു. പൊതുവെ സംരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നവയാണ് കൊമോഡോ ഡ്രാഗണുകൾ. ഇവയുടെ ശരാശരി ജീവിത കാലയളവ് 20 വയസാണ്. പക്ഷേ, മർഫി 26 വയസ് വരെ ജീവിച്ചു. ആളുകളോട് നന്നായി ഇടപെടുന്നതിനാല്‍ ഏറെ പ്രീയപ്പെട്ട കൊമോഡോ ഡ്രാഗണായിരുന്നു മര്‍ഫി. മൃഗശാല അധികൃതർക്ക് മര്‍ഫിയെ കുറിച്ച് നല്ല ഓര്‍മകൾ മാത്രമാണുള്ളത്.
മൃഗശാലയിലെത്തുന്നവരുടെയും പ്രിയപ്പെട്ടവനായിരുന്നു മര്‍ഫിയെന്നും മൃഗശാലയുടെ ചിഹ്നങ്ങളിലൊന്നായായിരുന്നു അവനെന്നും മൃഗശാല അധികൃതർ പറയുന്നു. വാതരോഗം മര്‍ഫിയെ അലട്ടിയിരുന്നു. മയാമിയിലെ മൃഗശാലയിൽ 1998ലാണ് മർഫി ജനിച്ചത്.
തൊട്ടടുത്ത വർഷം ദേശീയ മൃഗശാലയിലേക്ക് കൊണ്ടുവന്നു. കൊമോഡോ ഡ്രാഗണുകൾ അനുഭവിക്കുന്ന വംശനാശ ഭീഷണിയെക്കുറിച്ചും ഈ ജീവികളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അമേരിക്കൻ ജനതയെ മനസിലാക്കിക്കുന്നതിൽ മർഫി വലിയ പങ്കാണ് വഹിച്ചത്.