
ന്യൂഡല്‍ഹി : ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9 നായിരിക്കും വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസം തന്നെ ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഓഗസ്റ്റ് 22 ന് നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആയിരിക്കും.
ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. ഇലക്ടറല്‍ കോളേജില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടാകും. ഇരുസഭകളിലുമായി 422 അംഗങ്ങള്‍ ഉള്ള എന്‍ഡിഎയുടെസ്ഥാനാര്‍ഥിക്ക് അനായാസം ജയിക്കാനാകും.
ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് ഉപരാഷ്ട്രപതിയാകാന്‍ കഴിയില്ല. 35 വയസ്സ് പൂര്‍ത്തിയായിരിക്കണം, കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ കീഴിലുള്ള ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ കീഴിലുള്ള ഒരു പദവി വഹിക്കുന്ന ആളായിരിക്കരുത് തുടങ്ങിയ മാനദണ്ഡങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ പാലിക്കണം.