ഇലക്ട്രോണിക് ആർട്സ് ഗെയിം കമ്പനി സ്വകാര്യ ഉടമസ്ഥതയിലേക്ക്; നടക്കുന്നത് 55 ബില്യൺ ഡോളറിൻ്റെ വമ്പൻ ഇടപാട് , ഗെയിമിംഗ് ലോകത്ത് പുതിയ വഴിത്തിരിവാകുമോയെന്ന് ഉറ്റുനോക്കി ലോകം

ന്യൂയോർക്ക്: ലോകത്തെ പ്രശസ്ത ഗെയിം കമ്പനിയായ ഇലക്ട്രോണിക് ആർട്സ് (EA) നെ ഏകദേശം 55 ബില്യൺ അമേരിക്കൻ ഡോളർ വിലമതിക്കുന്ന വമ്പൻ ഇടപാടിലൂടെ സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറുന്നു. ഇതുവരെ സ്വകാര്യ മേഖലയിൽ നടന്ന ഗെയിം ഇടപാടിൽ ഏറ്റവും വലിയ വാങ്ങൽ ഇടപാട ആയേക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രോണിക് ആർട്സ് ഗെയിമിൻ്റെ ഉടമസ്ഥത കൈമാറുന്നത് സൗദി അറേബ്യയുടെ പബ്ലിക് ഇൻവസ്റ്റ്‌മെന്റ് ഫണ്ടിനും (PIF), സിൽവർ ലേക്ക് പാർട്ണേഴ്‌സിനും ജാരഡ് കുഷ്‌നറിന്റെ അഫിനിറ്റി പാർട്ണേഴ്‌സിനുമാണ്. ഉടമസ്ഥാവകാശം കൈമാറ്റം നടക്കുന്നതോടെ ഇലക്ട്രോണിക് ആർട്സ് പൂർണമായും സ്വകാര്യ കമ്പനിയാവും.

2027-ലെ ആദ്യ പാദത്തോടെ ഉടമാസ്ഥാവകാശ ഇടപാട് പൂർത്തിയാക്കാനാണ് ലക്ഷ്യമാക്കുന്നത്.ഗെയിമിംഗ് മേഖലയിലെ പ്രമുഖ ബ്രാൻഡായഇലക്ട്രോണിക് ആർട്സ് ആണ് FIFA, Battlefield, The Sims, Madden തുടങ്ങിയവ ഗെയിമുകളുടെ നിർമ്മാതാക്കൾ. കമ്പനിയുടെ ഉടമസ്ഥാവകാശം മാറുന്നതോടെ ഓഹരി വിപണിയുടെ സമ്മർദ്ദത്തിൽ നിന്ന് ഒഴിവാകാൻ സാധിക്കും. കൂടുതൽ സാങ്കേതിക പരീക്ഷണങ്ങൾ നടത്താൻ കഴിയും. പുതിയ ഗെയിമുകൾ വികസിപ്പിക്കാനും റിസ്‌ക് എടുക്കാനും സാധിക്കും. പഴയത് പോലെ മൈക്രോ ട്രാൻസാക്ഷനുകളിലും ലൈവ് സർവീസ് മോഡലിലും മാത്രം ആശ്രയിക്കേണ്ടതില്ലെന്നുമാണ് ഉടമസ്ഥ കൈമാറ്റത്തെ കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഉടമസ്ഥർ ഗെയിം നിർമ്മാണത്തിൽ നേരിട്ട് ഇടപെടുന്നത് ഗെയിമർമാർക്ക് ഇഷ്ടമാകില്ല എന്നതാണ് മറ്റൊരു വശമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഇടപാടിൽ ജോലി നഷ്ടപ്പെടുമോയെന്നും ആളുകൾക്ക് ആശങ്കയുണ്ട്. 2024-ൽ ഏകദേശം 5 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2025-ൽ വലിയ പദ്ധതികൾ ( Black Panther പോലുള്ള ഗെയിം) റദ്ദാക്കുകയും ചെയ്തിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റത്തിനായി 20 ബില്യൺ ഡോളർ വായ്പ എടുത്തിട്ടുണ്ടെന്നതിനാൽ ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി തൊഴിൽ സാധ്യത വെട്ടിക്കുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സൗദി അറേബ്യയിലെ 63% ജനങ്ങൾ 30 വയസ്സിന് താഴെ അതിനാൽ ഗെയിമിംഗിനുള്ള ആവശ്യകത വളരെയധികമാണ്. അതിനാൽ ഈ ഇടപാട് മികച്ച തീരുമാനം ആകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇലക്ട്രോണിക് ആർട്സ് ൻ്റെ സിഇഓ ആയി ആൻഡ്രൂ വില്സൺ തുടരും. ഭാവിയിൽ കൂടുതൽ മികച്ച ഗെയിമുകളും ടെക്‌നോളജികളുമായി മുന്നേറുകയാണ് ലക്ഷ്യമെന്ന് ഇടപാടിൽ അദ്ദേഹം പ്രതികരിച്ചു.

More Stories from this section

family-dental
witywide