
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിൽ എന്താണ്? പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഒരു ഉന്നത കൂടിക്കാഴ്ചയ്ക്കായി വാഷിംഗ്ടണിൽ എത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി ഇലോൺ മസ്കുമായി ഒരു ചെറിയ മീറ്റിങ് നടത്തിയിരുന്നു. അത് സോഷ്യൽ മീഡിയയെ മുഴുൻ ആവേശഭരിതമാക്കിയിരിക്കുകയാണ്.
Contenta di rivedere a Washington il mio amico @elonmusk pic.twitter.com/phKTwTcXyz
— Giorgia Meloni (@GiorgiaMeloni) April 18, 2025
ഇരുവരുടേയും കൂടികാഴ്ചയുടെ മികച്ച ഒരു വിഡിയോ മെലോണി എക്സിൽ പോസ്റ്റ് ചെയ്തു. എന്നാൽ ആ ക്ലിപ്പിലെ മസ്‌കിന്റെ മുഖഭാവമാണ് ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെട്ടെന്ന് തന്നെ അഭിപ്രായം ആരംഭിച്ചു. മസ്ക് അനുരാഗ വിലോചനനാണ് എന്നാണ് ഒരുപാട് പേരുടെ കണ്ടുപിടിത്തം. മെലോണിയെ കാണുമ്പോൾ മസ്ക് ലജ്ജാവാനാകുന്നു, അയാളുടെ മുഖം ചുവന്നു തുടുക്കുന്നു തുടങ്ങിയ കമന്റുകളും ഏറെ. മോലോണിയെ കാണുമ്പോൾ ഇലോൺ ആകെ വൈക്ലബ്യത്തിലാണ് എന്ന് ചിലർ കണ്ടെത്തുന്നു. ഇരുവരേയും വിവാഹം കഴിപ്പിച്ചാലോ എന്നു വരെ ആലോചന നടത്തുന്നവർ വേറെ.
ന്യൂയോർക്കിൽ നടന്ന 2024 ലെ അറ്റ്ലാന്റിക് കൗൺസിൽ ഗ്ലോബൽ സിറ്റിസൺ അവാർഡ് ദാന ചടങ്ങിൽ മസ്‌ക് മെലോണിക്ക് അവാർഡ് സമ്മാനിച്ചപ്പോൾ സമാനമായ അഭ്യൂഹങ്ങൾ പ്രചരിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ വരുന്നത്.
ആ സമയത്ത്, ഇരുവരുടെയും ഒരു വൈറൽ ഫോട്ടോ ഒരു പ്രണയബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടു – മസ്‌ക് അത് ശക്തമായി നിഷേധിച്ചു. “ഞങ്ങൾ ഡേറ്റിംഗ് നടത്തുന്നില്ല,” പരിപാടിക്ക് തൊട്ടുപിന്നാലെ അദ്ദേഹം എക്‌സിൽ വ്യക്തമാക്കിയിരുന്നു.