ഇന്ത്യയിൽ നിയമിതനായ പുതിയ അമേരിക്കൻ അംബാസഡർ സെർജിയോ ​ഗോർ ഒരു പാമ്പാണെന്ന് ഇലോൺ മസ്കിൻ്റെ വിശേഷണം; ഇരുവരും തമ്മിൽ മാസങ്ങളായി ശത്രുതയിൽ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡും മസ്കും തമ്മിലുള്ള അകൽച്ചയുടെ തുടക്കത്തിൽ അന്നത്തെ വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനും ഇന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറുമായ സെർജിയോ ഗോറിനെ പാമ്പെന്ന് വിശേഷിപ്പിച്ച് ഇലോൺ മസ്ക്. 2025 ജൂൺ 19 ന് രാവിലെ 8. 25 ന് ആണ് സെർജിയോ ഗോറിനെ അവനൊരു പാമ്പാണ് എന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചാണ്.

അന്ന് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായ ഗോർ, മസ്കിന്റെ അടുത്ത സുഹൃത്തായ ജാരെഡ് ഐസക്‌മാനെ നാസയുടെ തലവനാക്കാനുള്ള നാമനിർദ്ദേശം പിൻവലിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇത്തരത്തിൽ ഇലോൺ മസ്ക് ഗോറിനെതിരെ രംഗത്ത് വന്നത്.

ഐസക്മ‌ാന്റെ നിയമനത്തിൽ സെനറ്റ് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഈ നീക്കം. വൈറ്റ് ഹൗസിൽ ആയിരക്കണക്കിന് രാഷ്ട്രീയ നിയമനങ്ങൾക്കുള്ള പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്ന പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായിരുന്നു ഗോർ .

ട്രംപ് ഭരണകൂടത്തിലെ പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡയറക്ടർ സെർജിയോ ഗോർ ആണ് ട്രംപിനും മസ്‌കിനുമിടയിലുള്ള പരസ്യമായ തർക്കത്തിന് പിന്നിലെന്നാന് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡറായ സെർജിയോ ​ഗോറിന് ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും നൽകിയിട്ടുണ്ട്.

അധിക നികുതി ചുമത്തിയതിനെ തുടർന്ന് ഇന്ത്യ-അമേരിക്ക ബന്ധം വഷളായതിന് പിന്നാലെയാണ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ സെർജിയോ ​ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോ​ഗിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് സെർജിയോ ​ഗോർ അറിയപ്പെടുന്നത്.

More Stories from this section

family-dental
witywide