
14-ാമത്തെ കുട്ടിയെ വരവേറ്റ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്‌സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസ് 14-ാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് ആണ്‍കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്.
2021-ല്‍ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2024-ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിക്ക് ഷിവോണ്‍ ജന്മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം എക്‌സില്‍ ഷിവോണ്‍ പങ്കുവെച്ചത്.
ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടി മസ്‌കിനുണ്ട്. ഷിവോണ്‍ സിലിസ് തന്നെയാണ് കുഞ്ഞ് ജനിച്ച കാര്യം എക്‌സിലൂടെ അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് പങ്കാളികളാണ് മസ്‌കിന് ആകെയുള്ളത്. മുന്‍ഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഇതില്‍ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയന്‍ ഗായികയായ ഗ്രിംസിലും മസ്‌കിന് മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ തന്റെ 11 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്‌സസില്‍ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.
Elon Musk has his 14th child, named Seldon Lycurgus













