ഇന്ത്യക്കാർക്കടക്കം ആശ്വാസമാകുമോ? എച്ച്-1ബി വിസയിൽ നയം മയപ്പെടുത്തി ഇലോൺ മസ്ക്

വാ​ഷി​ങ്ട​ൺ: എച്ച്-1 ബി വിസയിൽ നിലപാട് മയപ്പെടുത്തി ട്രംപ് ഭരണകൂടത്തിലെ പ്രധാനിയും കാര്യക്ഷമതാ വിഭാ​ഗം സംഘത്തിലെ പ്രധാനിയുമായ ഇലോൺ മസ്ക്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊ​ഴി​ൽ തേ​ടി യു.​എ​സി​ൽ കു​ടി​യേ​റു​ന്ന​വ​ർ ആ​ശ്ര​യി​ക്കു​ന്ന പ്രധാന വിസയാണ് എ​ച്ച്-1​. അമേരിക്കയുടെ വളർച്ചക്കും വികസനത്തിനും വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ തീ​ർ​ച്ച​യാ​യും രാ​ജ്യ​ത്ത് അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ എ​ച്ച്-1​ബി വി​സ ച​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഭേ​ദ​ഗ​തി വ​രു​​ത്തു​മെ​ന്നും മസ്ക് വ്യക്തമാക്കി.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന് രൂ​പം ന​ൽ​കി മ​സ്കി​​നു പു​റ​മെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​വേ​ക് രാ​മ​സ്വാ​മി​യെ​യും അം​ഗ​മാ​ക്കി​യി​രു​ന്നു. ‘സ്​​പേ​സ് എ​ക്സ്, ടെ​സ്‍ല, അ​മേ​രി​ക്ക​യെ ശ​ക്തി​പ്പെ​ടു​ത്തി​യ മ​റ്റു നൂ​റു​ക​ണ​ക്കി​ന് ക​മ്പ​നി​ക​ൾ എ​ന്നി​വ​യെ​ല്ലാം വിദേശ തൊഴിലാളികളുടെ പ്രയത്നത്താലാണ് ഇത്രയും വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

സാ​​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള തൊ​ഴി​ലു​ക​ളി​ൽ വി​ദേ​ശ ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​ൻ യു.​എ​സ് ക​മ്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന വി​സ​യാ​ണ് എ​ച്ച്-1​ബി വി​സ. ഇ​ന്ത്യ, ചൈ​ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ വ​ർ​ഷ​വും ല​ക്ഷ​ങ്ങ​ളാ​ണ് ഈ ​വി​സ​യി​ൽ യു.​എ​സി​ലെ​ത്തു​ന്ന​ത്. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് അ​വ​സ​രം നി​ഷേ​ധി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് റി​പ്പ​ബ്ലി​ക്ക​ൻ ക​ക്ഷി​യി​​ല​ട​ക്കം നി​ര​വ​ധി പേ​ർ ഈ ​വി​സ​ക്കെ​തി​രെ രം​ഗ​ത്തു​ണ്ട്.

More Stories from this section

family-dental
witywide