
വാഷിംഗ്ടണ്‍ : നാസയുടെ പതിനഞ്ചാമത് മേധാവിയായി കോടീശ്വരൻ ജാരെഡ് ഐസക്മാൻ. ജാരെഡിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളിയാണ് പുതിയ നാസ മേധാവി. ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് നാസയുടെ തലപ്പത്ത് നിയമിച്ചത്. 2024 ഡിസംബറിലാണ് ഡോണള്‍ഡ് ട്രംപ് ആദ്യമായി ജാരെഡ് ഐസക്മാനെ നാസ മേധാവി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ട്രംപും മസ്‌കും തമ്മില്‍ അഭിപ്രായഭിന്നത വന്നതോടെ മാസങ്ങള്‍ക്ക് ശേഷം നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീടാണ് വീണ്ടും നിർദേശിച്ചത്.
ആഭ്യന്തര ബജറ്റ് അനിശ്ചിതത്വം, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പ്, ബഹിരാകാശ മേഖലയിലെ ആഗോള മത്സരം തുടങ്ങിയ സമ്മര്‍ദങ്ങൾക്കിടെയാണ് ജാരെഡ് നാസയുടെ തലപ്പത്ത് എത്തുന്നത്. ഇദ്ദേഹം രണ്ടുതവണ ബഹിരാകാശസഞ്ചാരം നടത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സ് ദൗത്യങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുളള വ്യക്തിയാണ് 1.2 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ജാരെഡ് ഐസക്മാൻ. ഐസക്മാന്ണ്ടെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട്.















