
വാഷിംഗ്ടണ്‍ : രണ്ട് മാസത്തിനിടെ ആദ്യമായി എലോണ്‍ മസ്‌കിന്റെ ആസ്തി 400 ബില്യണ്‍ ഡോളറിന് താഴേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ടെസ്ലയുടെ ഓഹരി വിലയില്‍ വലിയ ഇടിവ് ഉണ്ടായതിനെ തുടര്‍ന്നാണ് മസ്‌ക് തിരിച്ചടി നേരിട്ടത്.
പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള മസ്‌കിന്റെ സൗഹൃദം വലിയ ചര്‍ച്ചയായതോടെ വാഹന നിര്‍മ്മാതാക്കള ടെസ്ലയുടെ സമ്പത്ത് ഡിസംബര്‍ മധ്യത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. പിന്നാലെയാണ് ഓഹരികള്‍ 27% ഇടിഞ്ഞത്.
ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഡിസംബര്‍ 17 ന് 486.4 ബില്യണ്‍ ഡോളറിലെത്തിയ മസ്‌കിന്റെ സമ്പത്തിന്റെ 60% ത്തിലധികവും ടെസ്ല ഓഹരികളായിരുന്നു.
മോശം പ്രതിമാസ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം മുതല്‍ ടെസ്ലയുടെ ഓഹരികള്‍ 11% ഇടിഞ്ഞിരുന്നു. ജര്‍മ്മനിയിലെ ഡെലിവറികള്‍ 59% ഇടിഞ്ഞ് 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തു. പ്രാദേശിക എതിരാളിയായ ബിവൈഡി കമ്പനിയുടെ മത്സരം കാരണം ചൈനയിലെ വില്‍പ്പനയും ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 11.5% ഇടിഞ്ഞു.