സ്റ്റാർ ബേസ്: ടെക്സസിൽ ഇലോൺ മസ്കിന്റെ സ്വന്തം നഗരം

യുഎസിലെ ടെക്സസിൽ ഇലോൺ മസ്കിന്റെ മോഹം സഫലമാകുന്നു. സ്പേസ് എക്സ് റോക്കറ്റ് കമ്പനിയുടെ വിക്ഷേപണസ്ഥലം കൂടിയായ തെക്കൻ ടെക്സസിലെ ബോക്ക ചിക്ക നഗരം സ്റ്റാർബേസ് എന്ന കിടിലൻ പേരിൽ അറിയപ്പെടും. അതൊരു മുൻസിപാലിറ്റിയായി മാറും. അംഗീകാരം നൽകാനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലം മസ്കിന് അനുകൂലം.

വോട്ടുചെയ്ത 283 വോട്ടർമാരിൽ ഭൂരിഭാഗവും സ്‌പേസ് എക്‌സ് ജീവനക്കാരാണ്. കാമറൂൺ കൗണ്ടി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഫലങ്ങളിൽ 212 വോട്ടുകൾ അനുകൂലമായും ആറ് വോട്ടുകൾ എതിർത്തും ലഭിച്ചു. മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ “സ്റ്റാർബേസ്, ടെക്‌സസ് ഇപ്പോൾ ഒരു യഥാർത്ഥ നഗരമാണ്!” എന്ന് എഴുതി.

പുതിയ നഗരം ഏകദേശം 1.6 ചതുരശ്ര മൈൽ (3.9 ചതുരശ്ര കിലോമീറ്റർ) ഉൾക്കൊള്ളുന്നു, 2012 ൽ സ്‌പേസ് എക്‌സ് ഈ പ്രദേശത്ത് ഭൂമി വാങ്ങാൻ തുടങ്ങുന്നതിനുമുമ്പ് അത് വിജന പ്രദേശമായിരുന്നു.

സ്പേസ് എക്സ് നൽകുന്ന തൊഴിലവസരങ്ങളും നിക്ഷേപവും തന്നെയാണ് സ്റ്റാർബേസിന്റെ ഐശ്വര്യം. ഇങ്ങനെയൊരു കമ്പനി നഗരം രൂപം കൊള്ളുന്നതിനെതിരെ വിമർശനവുമുണ്ട്. പ്രദേശം കൂടുതലായി മസ്കിന്റെ നിയന്ത്രണത്തിലാകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.

Elon Musk’s Starbase in Texas will become a city

More Stories from this section

family-dental
witywide