
വാഷിംഗ്ടണ്‍: യുഎസിലുള്ള യുക്രേനിയക്കാര്‍ക്ക് സ്വയം നാടുകടത്താന്‍ ആവശ്യപ്പെട്ട് മെയിലുകള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിലുള്ള നിരവധി യുക്രേനിയക്കാര്‍ക്കാണ് ഈ ആഴ്ച ഇത്തരത്തിലുള്ള ഇമെയിലുകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇനി തുടരാനാകില്ലെന്നും അവരുടെ പദവി റദ്ദാക്കിയതായും അവര്‍ക്ക് രാജ്യം വിടാന്‍ ഏഴ് ദിവസമുണ്ടെന്നും മെയിലില്‍ അറിയിപ്പുണ്ട്. എന്നാല്‍, രാജ്യം വിടുക, അല്ലെങ്കില്‍ സര്‍ക്കാര്‍ നിങ്ങളെ കണ്ടെത്തുമെന്നും മാനുഷിക പദ്ധതി പ്രകാരം
അതേസമയം, ഇമെയില്‍ തെറ്റായി അയച്ചതാണെന്നും 2022-ല്‍ ആ രാജ്യത്തെ റഷ്യന്‍ അധിനിവേശത്തിനുശേഷം സൃഷ്ടിച്ച ഉക്രേനിയന്‍ പരോള്‍ പ്രോഗ്രാം അവസാനിപ്പിച്ചിട്ടില്ലെന്നും ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവ് വെള്ളിയാഴ്ച പറഞ്ഞു.
റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ നിന്നും രക്ഷപെട്ട് പലായനം ചെയ്ത ഏകദേശം 240,000 യുക്രേനിയക്കാരുടെ താല്‍ക്കാലിക നിയമപരമായ സ്റ്റാറ്റസ് റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ട പുതിയ മെയിലുകള്‍ എത്തുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്‍ കീഴിലാണ് യുക്രേനിയക്കാരെ രാജ്യത്തേക്ക് സ്വീകരിച്ചത്. ഇതിന് ട്രംപ് തിരിച്ചടി നല്‍കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.