
ലണ്ടന്‍: പ്രമുഖ നടി എമ വാട്‌സണ് വാഹനമോടിക്കുന്നതില്‍ വിലക്ക്. അമിത വേഗതയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിലെ ഹൈ വൈകോംബ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി എത്തിയിരിക്കുന്നത്. താരത്തിന് ആറു മാസത്തേക്കാണ് വാഹനമോടിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയിരിക്കുന്നത്.
ഹാരി പോര്‍ട്ടര്‍ സിനിമകളിലൂടെ പ്രശസ്തയായ നടി കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡിലൂടെ അമിത വേഗതയില്‍ ബ്ലൂ ഓഡി കാറില്‍ പാഞ്ഞത്. എമയ്ക്ക് 6 മാസം ഡ്രൈവിങ് വിലക്കിന് പുറമെ, 1,044 പൗണ്ട് (ഏകദേശം 1,400 ഡോളര്‍) പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.