സീബ്രാലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച ഡ്രൈവർക്കെതിരെ നടപടി, ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് സ്കൂളിന് മുന്നിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ബസ് ഡ്രൈവർക്കെതിരെ നടപടി.nബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എടക്കര സ്വദേശി പി സൽമാന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.

അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഡ്രൈവർ പി സൽമാന്റെ ലൈസൻസ് ഫറോക്ക് ജോയൻറ് ആർ ടി ഒ സസ്പെൻ്റ് ചെയ്തത്. അഞ്ചു ദിവസത്തെ പെയിൻ ആൻറ് പാലിയേറ്റീവ് സേവനത്തിനും മൂന്നു ദിവസത്തെ മോട്ടോർ വാഹന വകുപ്പിന്റെ ക്ലാസിനും ഡ്രൈവർ ഹാജരാകണം.

കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലായിരുന്നു അപകടം സംഭവിച്ചത്. നാടിനെ ഞെട്ടിച്ച അപകടത്തിൽ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

More Stories from this section

dental-431-x-127
witywide