”കരുതിയപോലെ എളുപ്പമല്ല യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍; പുടിന്‍ തയ്യാറാകുമ്പോള്‍ സൈലന്‍സ്‌കിക്ക് പറ്റില്ല, സൈലന്‍സ്‌കി സമ്മതിക്കുമ്പോള്‍ പുടിന്‍ വഴങ്ങില്ല”

വാഷിംഗ്ടണ്‍ : യുക്രെയ്ന്‍ യുദ്ധം എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്നാണ് മുന്‍പ് കരുതിയതെന്നും എന്നാല്‍ അതിന് തനിക്കായില്ലെന്നും തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും ഇതിനായി ഒരിമിച്ച് തയ്യാറാകുന്നില്ലെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. പുടിന്‍ തയ്യാറാകുമ്പോള്‍ സൈലന്‍സ്‌കിക്ക് പറ്റില്ല. സൈലന്‍സ്‌കി സമ്മതിക്കുമ്പോള്‍ പുതിന്‍ വഴങ്ങില്ലെന്നും പറഞ്ഞ ട്രംപ് ഈയൊരു യുദ്ധംമാത്രമാണ് തനിക്ക് പരിഹരിക്കാനാകാതെപോയതെന്നും വ്യക്തമാക്കി.

പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കയാണെന്നും ട്രംപ് പറഞ്ഞു. യുദ്ധം നിര്‍ത്താത്തതിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. യുക്രെയ്നുമായുള്ള ചര്‍ച്ചകള്‍ ‘താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു’ എന്ന് റഷ്യ പറഞ്ഞതിനെത്തുടര്‍ന്നാണ് ട്രംപ് ഈ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

More Stories from this section

family-dental
witywide