എല്ലാത്തിനും കാരണം ബൈഡനാണ്, ട്രംപിന്‍റെ വാക്കുകൾ ആവർത്തിച്ച് ഊർജ്ജ സെക്രട്ടറി; ‘അമേരിക്കക്കാരുടെ ആശങ്കകൾ പ്രസിഡന്‍റ് മനസിലാക്കുന്നുണ്ട്’

വാഷിംഗ്ടൺ: ഉയർന്ന വിലയെക്കുറിച്ചുള്ള അമേരിക്കക്കാരുടെ ആശങ്കകൾ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മനസ്സിലാക്കുന്നുണ്ടെന്നും, നിലവിലെ വിലക്കയറ്റത്തിന് കാരണം ബൈഡൻ ഭരണകൂടമാണെന്ന പ്രസിഡന്‍റിന്‍റെ വാദങ്ങൾ ആവർത്തിച്ചും ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. “വിലകൾ ഉയർന്നു നിൽക്കുന്നതിൽ ആളുകൾക്ക് നിരാശയുണ്ട്. പ്രസിഡന്‍റ് അത് പൂർണ്ണമായി മനസ്സിലാക്കുന്നു, ഇന്നലത്തെ ട്രംപിൻ്റെ പ്രസംഗം നടന്ന പെൻസിൽവാനിയയിലെ സദസ്സിലുള്ള എല്ലാവർക്കും അത് അറിയാമെന്ന് ഞാൻ കരുതുന്നു,” റൈറ്റ് പറഞ്ഞു.

“വിലകൾ കുറയ്ക്കുക, വിതരണം വർദ്ധിപ്പിക്കുക, നിയന്ത്രണങ്ങൾ നീക്കം ചെയ്യുക, തടസ്സങ്ങൾ ഒഴിവാക്കുക, അമേരിക്കക്കാരെ സ്വതന്ത്രരാക്കുക എന്നിവയാണ് അദ്ദേഹം ചെയ്യുന്നതെല്ലാം. അതിനാൽ, ഉയർന്ന വിലയുടെ പേരിൽ ആളുകളും മാധ്യമങ്ങളും അദ്ദേഹത്തെ കുറ്റപ്പെടുത്തുമ്പോൾ, തീർച്ചയായും, ഉയർന്ന വിലയിൽ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാകും,” റൈറ്റ് കൂട്ടിച്ചേർത്തു.

രാജ്യത്ത് ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ പലചരക്ക് സാധനങ്ങളുടെ ശരാശരി വില 0.3% വർദ്ധിച്ചു എന്നാണ് കണക്കുകൾ. സെപ്റ്റംബറിലെ പലചരക്ക് സാധനങ്ങളുടെ ശരാശരി വില കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 2.7 ശതമാനം കൂടുതലായിരുന്നു. രാജ്യത്ത് ഗ്യാസ് വില കുറഞ്ഞിട്ടുണ്ടെങ്കിലും, ഉയർന്ന ഡീസൽ വിലയ്ക്ക് റൈറ്റ് റഷ്യയും യുക്രെയ്നും തമ്മിലുള്ള നിലവിലെ യുദ്ധത്തെയാണ് കുറ്റപ്പെടുത്തിയത്.

More Stories from this section

family-dental
witywide