കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ENGAGE 2025 വൻവിജയം

ഫിലിപ്പോസ് ഫിലിപ്പ്

എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകവെല്ലുവിളികൾ എങ്ങനെ അഭിമുഖീകരിക്കാം  എന്ന് മനസിലാക്കുന്നതിന് വേണ്ടി കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ റിസേർച്ച് പ്രോജക്ട്സിന്റെ പ്രസന്റേഷനും  ഒക്ടോബർ 18-ാം  തീയതി  റോയൽ ആൽബെർട്ടിൽ വച്ച് നടക്കുന്ന ഫാമിലി നൈറ്റ് , ടെക്  നൈറ്റ് ലോഞ്ചിങും, ന്യൂ ജേഴ്‌സിയിലെ എഡിസണിൽ ഉള്ള ഷെറാട്ടൺ ഹോട്ടലിൽ വച്ച് ഓഗസ്റ്റ് 17 -ാം  തീയതി വിപുലമായി ആഘോഷിച്ചു.

4 മണിയോട് കൂടി ആരംഭിച്ച സെഷനിൽ  വിവിധ ഗ്രൂപ്പുകളിലായി അവരവർ ചെയ്ത വിഷയങ്ങളുടെ പ്രസന്റേഷൻ വളരെ ഭംഗിയായി അവതരിപ്പിച്ച് കുട്ടികൾ കാണികളുടെ പ്രശംസ നേടി.

 HPE ഓപ്പറേഷന്റെ എൻവയൺമെന്റൽ സസ്റ്റയിനബിലിറ്റി പ്രോഗ്രാം മാനേജർ ഡോ . നൂറി  രജ്‌വൻഷിയുടെ  നേതൃത്വത്തിൽ ‘ഹൗസ് ഹോൾഡ് പ്രൊജക്റ്റ്സ്  സസ്റ്റയിനബിലിറ്റി’ , പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ഡയറക്റ്റർ  Pradnya Joglekar ന്റെ  നേതൃത്വത്തിൽ  Direct Drop AI powered Package Delivery and Organization system, IEE പ്രിൻസ്ടൺ ചാപ്റ്റർ ഹെഡ്  ഹേമന്ദ് വോറയുടെ നേതൃത്വത്തിൽ സ്മാർട്ട് മീറ്റർ,  ENL Mechanicals പ്രസിഡന്റ് ലാജി ജോർജിന്റെ നേതൃത്വത്തിൽ ഒപ്ടിമൈസിങ് എനർജി കൺസംപ്ഷൻ  ഓൺ കൊമേർഷ്യൽ ബിൽഡിങ്‌സ് -സ്ട്രാറ്റജീസ് ഫോർ എഫിഷ്യൻസി എന്നതിനെക്കുറിച്ചും കുട്ടികൾ ഗവേഷണം നടത്തി തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. 17 കുട്ടികൾ ഈ വിവിധ ഗവേഷണങ്ങളിൽ പങ്കെടുത്തു. കൗതുകകരവും വിജ്ഞാന പ്രദവുമായ ധാരാളം കാര്യങ്ങൾ ഈ ഗവേഷണങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കുട്ടികൾക്ക് സാധിച്ചു.

ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു സംരംഭം വളരെ  തന്മയത്വത്തോടുകൂടി ഏറ്റെടുത്ത്  വിജയിപ്പിച്ചത് കീനിന്റെ പ്രസിഡന്റ് നീന സുധീറിന്റെ നേതൃത്വവും സ്റ്റുഡൻ്റ് ഔട്ട്റീച്ച് കോഡിനേറ്റർ ഡോ. സിന്ധു സുരേഷിന്റെ അക്ഷീണ പരിശ്രമവും ആണ് . ഡോ. സിന്ധു സുരേഷ് ഈ ഉദ്യമത്തിന്റെ പ്രോഗ്രാം ഡയറക്റ്റർ ആയും ഫ്ളാവിസ് ഡിസൂസ, ടീന സുരേന്ദ്രൻ എന്നിവർ പ്രോഗ്രാം കോ ഓർഡിനേറ്റർ ആയും പ്രവർത്തിച്ചു. ENGAGE (Empowering Next Generation Aspirant for growth & Exploration) എന്ന പേരിൽ 5  ആഴ്ച നീണ്ടുനിന്ന ഈ Engineering Problem Solving programനെ  കുട്ടികളും മാതാപിതാക്കളും ഒരുപോലെ അഭിനന്ദിച്ചു.

പ്രസെന്റേഷനിൽ സംബന്ധിച്ച കുട്ടികൾക്കും ഉപദേശകർക്കും പ്രസിഡന്റ് നീന സുധീർ , വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സ്റ്റുഡന്റ് ഔട്ട് റീച് കോ ഓർഡിനേറ്റർ  ഡോ. സിന്ധു സുരേഷ് ,പബ്ലിക് റിലേഷൻ ഓഫീസർ ഫിലിപ്പോസ് ഫിലിപ് , ബി ഓ ടി മെമ്പർ ലിസി ഫിലിപ്പ്, മധു കൊട്ടാരക്കര, ദിലീപ് വർഗീസ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി.

എഞ്ചിനീയേഴ്സ്സിനും എഞ്ചിനീയറിങ് കുട്ടികൾക്കും പ്രയോജനപ്രദമായ ധാരാളം പരിപാടികൾ  കീൻ എല്ലാ വർഷവും സംഘടിപ്പിക്കുന്നു. 2025 ലെ ഭരണസമിതി ഈ കാര്യത്തിൽ മുൻപന്തിയിൽ നിന്നുകൊണ്ട് ഭാവി എൻജിനീയർമാരെ വളർത്തിക്കൊണ്ടുവരുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.

ENGAGE  2025 ന്റെ ഭാഗമായി ENL Mechanicals (ലാജി & മധു )കുട്ടികൾക്കായി HVAC സിസ്റ്റെം മനസിലാക്കുന്നതിന് വേണ്ടി ഒരു സൈറ്റ് ടൂറും  സംഘടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : www.keanusa.org
നീന സുധീർ- പ്രസിഡന്റ്
സജിദ ഫാമി -സെക്രട്ടറി
ബിജു പുതുശ്ശേരി -ട്രെഷറർ
മെറി  ജേക്കബ് -ബി ഓ ടി ചെയർ 

ENGAGE 2025, hosted by Keen, a huge success

More Stories from this section

family-dental
witywide