”നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഇനിയും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളുണ്ടാവും, അവരുടെ രാഷ്ട്രീയ നയം തെറ്റാണ്”- വിമര്‍ശിച്ച് ഇ പി ജയരാജന്‍

കണ്ണൂര്‍ : നേതൃമാറ്റത്തില്‍ ചര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഇനിയും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികളുണ്ടാവുമെന്ന് ജയരാജന്‍ പറഞ്ഞു. അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെജയരാജന്‍ പറഞ്ഞു.

അതേസമയം, കെ.സുധാകരനെ നേതൃസ്ഥാനത്തുനിന്നും മാറ്റുമെന്ന ചര്‍ച്ചകള്‍ക്കിടെ അദ്ദേഹം തന്നെ കെപിസിസി പ്രസിഡന്റായി തുടരണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും വ്യാപകമാണ്. ‘കെഎസ് തുടരണം’ എന്ന തലക്കെട്ടോടെ കണ്ണൂര്‍ നഗരത്തിലടക്കം വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘സിപിഎം ക്രൂരതകളെ നെഞ്ചുറപ്പുകൊണ്ട് നേരിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമേകിയ ധീരനാണ് കെഎസ്. താരാട്ട് കേട്ട് വളര്‍ന്നവനല്ല, എതിര്‍പ്പുകളിലും പ്രതിസന്ധികളിലും എന്നും ഊര്‍ജം കാട്ടിയിട്ടേയുള്ളൂ. പ്രതിസന്ധികളെ ഊര്‍ജമാക്കിയവനാണ് കെഎസ്’ എന്നടക്കമാണ് പോസ്റ്റുകളില്‍ എഴുതിയിരിക്കുന്നത്.

More Stories from this section

family-dental
witywide