“എപ്സ്റ്റീൻ ഒരു ഡെമോക്രാറ്റായിരുന്നു, അദ്ദേഹം ഡെമോക്രാറ്റിന്റെ പ്രശ്നമാണ്, റിപ്പബ്ലിക്കന്റെ പ്രശ്നമല്ല! നിങ്ങളുടെ സമയം പാഴാക്കരുത്, എനിക്ക് ഈ രാജ്യത്തിനായി ഒരുപാട് ചെയ്യാനുണ്ട്”

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഒരു ഡെമോക്രാറ്റായിരുന്നുവെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം ഡെമോക്രാറ്റിന്റെ പ്രശ്നമാണെന്നും റിപ്പബ്ലിക്കന്റെ പ്രശ്നമല്ലെന്നും ട്രംപ് തുറന്നടിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിലെ തൻ്റെ പേര് തിരഞ്ഞ് നിങ്ങളുടെ സമയം പാഴാക്കരുതെന്നും എനിക്ക് ഈ രാജ്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

എപ്‌സ്റ്റീൻ തൻ്റെ പേര് പരാമർശിച്ച ഇമെയിലുകൾ ഈ ആഴ്ച ആദ്യം പുറത്തുവന്നതിന് പിന്നാലെ, തൻ്റെ രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത വ്യക്തികളുമായുള്ള എപ്‌സ്റ്റീൻ്റെ ബന്ധം അന്വേഷിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെടുമെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രതികരണം.

യുഎസ് ജനപ്രതിനിധി സഭയിൽ നീതിന്യായ വകുപ്പിൻ്റെ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ വോട്ടെടുപ്പ് നിർബന്ധമാക്കുന്നതിനുള്ള നടപടി തടയാൻ അദ്ദേഹം റിപ്പബ്ലിക്കൻമാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ വോട്ടെടുപ്പ് അടുത്ത ആഴ്ച ഷെഡ്യൂൾ ചെയ്യുമെന്ന് ഹൗസ് സ്പീക്കർ അറിയിച്ചിട്ടുണ്ട്. യുഎസ് ഹൗസിൽ ഫയൽ പുറത്തുവിടാൻ ഭൂരിപക്ഷം വോട്ട് ചെയ്താൽ, റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റ് അംഗീകാരം നൽകേണ്ടിവരും, തുടർന്ന് ട്രംപും ബില്ലിൽ ഒപ്പിടേണ്ടതുണ്ട്. എങ്കിലേ അത് സാധ്യമാകു. രേഖകൾ പുറത്തുവിടാനുള്ള ശ്രമം തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വെള്ളിയാഴ്ച വ്യക്തമാക്കി.

“എപ്സ്റ്റീൻ ഒരു ഡെമോക്രാറ്റായിരുന്നു, അദ്ദേഹം ഡെമോക്രാറ്റിന്റെ പ്രശ്നമാണ്, റിപ്പബ്ലിക്കന്റെ പ്രശ്നമല്ല!” അദ്ദേഹം എഴുതി. “ട്രംപിനൊപ്പം നിങ്ങളുടെ സമയം പാഴാക്കരുത്. എനിക്ക് പ്രവർത്തിക്കാൻ ഒരു രാജ്യമുണ്ട്!”- ട്രംപ് കുറിച്ചു.

“എപ്സ്റ്റീൻ തട്ടിപ്പിനെ വീണ്ടും തള്ളിവിടാൻ ഡെമോക്രാറ്റുകൾ അവരുടെ ശക്തി ഉപയോഗിച്ച് എല്ലാം ചെയ്യുന്നു,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി, എപ്സ്റ്റീൻ ഫയലുകൾ പ്രസിദ്ധീകരിക്കാൻ നിർബന്ധിതമാക്കാനുള്ള ശ്രമത്തിൽ തന്റെ പാർട്ടിയിലെ നിയമനിർമ്മാതാക്കൾ ചേരുന്നത് മണ്ടത്തരമാണ്” ട്രംപ് കൂട്ടിച്ചേർത്തു.

Epstein was a Democrat, he’s a Democrat’s problem, says Trump