
കൊച്ചി : ഗായകന്‍ യേശുദാസ് അടക്കമുള്ളവര്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച നടന്‍ വിനായകനെതിരെ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ഒരു പൊതുശല്യമാണെന്നും മറ്റ് കലാകാരന്മാര്‍ക്ക് അപമാനമാണെന്നും ഷിയാസ് വിമര്‍ശിച്ചു. സോറി പറഞ്ഞിട്ട് എന്ത് കാര്യമെന്നും വിനായകനെ തെരുവില്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വേടനെതിരെ കേസ് എടുത്തപ്പോള്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞത് പോലെ എത്ര പേര്‍ പറയുന്നുണ്ടെന്നു ചിന്തിക്കണമെന്നും ഷിയാസ് പറഞ്ഞു. മാത്രമല്ല, വിനായകനെ കുടുംബം ചികില്‍സിക്കാന്‍ കൊണ്ടുപോയില്ലേല്‍ സര്‍ക്കാര്‍ പിടിച്ച് കെട്ടി കൊണ്ടു പോയി ചികില്‍സിക്കണം, ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഷിയാല
വിനായകനെ തെരുവില്‍ നേരിടാന്‍ എല്ലാവരും ഉണ്ടാകുമെന്നും ഷിയാസ് പറഞ്ഞു.