
പാരീസ്: അമേരിക്കയെ നാറ്റോയില്‍നിന്ന് പുറത്താക്കാന്‍ പദ്ധതികൾ ആസൂത്രണം ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങള്‍. അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ യുഎസിന് പുകച്ച് പുറത്ത് ചാടിക്കാനാണ് നീക്കം നടത്തുന്നത്. തങ്ങളുടെ പ്രധാന പ്രതിരോധ ഗ്യാരണ്ടിയായിട്ടുള്ള അമേരിക്കയെ ആ സ്ഥാനത്ത് നിന്ന് ക്രമേണ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതി നാറ്റോ അംഗങ്ങള്‍ തയാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.
ഈ ജൂണില്‍ ഹേഗില്‍ നടക്കുന്ന നാറ്റോയുടെ വാര്‍ഷിക ഉച്ചകോടിക്ക് മുമ്പ് അമേരിക്കയ്ക്ക് മുന്നില്‍ ഈ നിര്‍ണായക കാര്യം അവതരിപ്പിച്ചേക്കും. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, നോര്‍ഡിക് രാജ്യങ്ങള്‍ എന്നിവര്‍ ഇപ്പോള്‍ സൈനിക, സാമ്പത്തിക സഹായങ്ങള്‍ പ്രദാനം ചെയ്യുന്ന അമേരിക്കയില്‍ നിന്ന് ആ പദവി മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരങ്ങൾ.
നിലവില്‍ നാറ്റോയുടെ വാര്‍ഷിക ചെലവായ 3.5 ബില്യണ്‍ ഡോളറില്‍ 15.8 ശതമാനം സംഭാവന ചെയ്യുന്നത് യുഎസാണ്. ഇത്രയും കാലം യുക്രൈയിന് ഒപ്പം നിന്ന യുഎസ് റഷ്യയോടൊപ്പം ചേര്‍ന്നത് യൂറോപ്യൻ രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു. ഈ കാലുമാറ്റത്തിന് പുറമെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കം കൂട്ടായ്മയിൽ നിന്ന് പുറത്ത് കടക്കാനാണെന്നുള്ള ആശങ്കയും നാറ്റോ അംഗങ്ങൾക്കുണ്ട്.