
മോസ്കോ: മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകി മുൻ റഷ്യൻ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവ്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ യുക്രൈനുമായുള്ള യുദ്ധം തുടരുന്നത് തീക്കളിയാണ് എന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. യുക്രൈനിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കാരണം നിരവധി പേർ മരിച്ച സാഹചര്യത്തിൽ, മോസ്കോയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ തീർച്ചയായും”പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ ഭീഷണി.
പുടിൻ തീക്കളിയാണ് കളിക്കുന്നതെന്നും റഷ്യക്ക് വളരെ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞതിനെക്കുറിച്ച് എന്ന് കുറിച്ച ശേഷം എനിക്കറിയാവുന്ന ഒരേയൊരു ‘വളരെ മോശം കാര്യം’ മൂന്നാം ലോകമഹായുദ്ധമാണ് എന്നാണ് ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇത് ട്രംപ് മനസ്സിലാക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും മെദ്‌വദേവ് എക്സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. 2008 നും 2012 നും ഇടയിൽ റഷ്യൻ പ്രസിഡന്‍റായും 2012 നും 2020 നും ഇടയിൽ പ്രധാനമന്ത്രിയായും ദിമിത്രി മെദ്‌വദേവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.















