
കാലിഫോർണിയ: കാലിഫോർണിയയിലെ ചിനോ ഹിൽസിൽ ഞായറാഴ്ച ഒരു ഉഗ്ര സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. സിയറ വിസ്റ്റയിലാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ ചില ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ നിന്നും ഒരു വീടിന് തീപിടിച്ചതായും കാണാം. അഗ്നിശമനാ സേന അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണാം. ചിനോ ഹിൽസിലെ 4241 സിയറ വിസ്റ്റയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഉഗ്ര സ്ഫോടന ശബ്ദമാണ് ഇവിടെ നിന്നും ഉയർന്നത്. ഈ കെട്ടിടം പൊട്ടിത്തെറിച്ചെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.
സ്ഫോടനത്തിനുശേഷം, ‘ഭൂകമ്പത്തിന് സമാനമായ’ കുലുക്കം അനുഭവപ്പെട്ടതായി പലരും അവകാശപ്പെട്ടു. ചിനോ വാലി ഫയർ ഡിസ്ട്രിക്റ്റിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല. സ്ഫോടനത്തിനും തീപിടുത്തത്തിനുമുള്ള കാരണം അവ്യക്തമാണ്. കെട്ടിടം ഏതാണ്ട് കത്തിനശിച്ച നിലയിലാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിലാണ് ചിനോ ഹിൽസ് സ്ഥിതി ചെയ്യുന്നത്, സാൻ ബെർണാർഡിനോ കൗണ്ടിയുടെ തെക്കുപടിഞ്ഞാറൻ അരുകിലാണിത്.
Explosion, building on fire in Chino Hills, California.











