നോര്‍ത്ത് ഫിലാഡല്‍ഫിയയിലെ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 2 പേര്‍ക്ക് പരുക്ക്, നിരവധി വീടുകള്‍ തകര്‍ന്നു

ഫിലാഡല്‍ഫിയ: നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഫിലാഡല്‍ഫിയ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാനിയേല്‍ മക്കാര്‍ട്ടി പറഞ്ഞു. ഫെഡറല്‍ ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്‍ഡ് എക്സ്പ്ലോസീവ്സ് അന്വേഷണത്തില്‍ സഹായിക്കുന്നതിനായി സ്ഥലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.