13കാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊന്നു, കൈകള്‍ വെട്ടിമാറ്റി ; യുഎസില്‍ ‘മൃഗീയനായ’ പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഒഹയോയില്‍ നിന്നും ആറു ദിവസം മുമ്പ് കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് പിടികൂടി. കെയ്മാനി ലാറ്റിഗ്യൂ എന്ന പെണ്‍കുട്ടിയെയാണ് 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ 33 കാരനായ പിതാവ് ഡാര്‍നെല്‍ ജോണ്‍സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, കൈകള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. വെടിവെച്ച് കീഴ്‌പ്പെടുത്തിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് പിടികൂടിയത്. ഇരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും കൈകള്‍ മുറിച്ചുമാറ്റിയെന്നും കൊളംബസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ലെഫ്റ്റനന്റ് ബ്രയാന്‍ സ്റ്റീല്‍ പറഞ്ഞു.

ക്രൂരത കാട്ടിയ പിതാവ് ഡാര്‍നെല്‍ ജോണ്‍സ് കഴിഞ്ഞദിവസംവരെ തന്റെ മകളെ കാണാനില്ലെന്ന് പരാതിപ്പെടുകയും പ്രാദേശിക മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മുത്തശ്ശിയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നതെന്നും മാര്‍ച്ച് 16 ന് തന്നെ വിളിച്ച് ആരോ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതായി തോന്നിയതിനാല്‍ താന്‍ ഭയപ്പെടുന്നുവെന്ന് പറഞ്ഞതായും പിതാവ് അവകാശപ്പെട്ടു. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.

എന്നാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസിന് സംശയം തോന്നി. ഇതാണ് കേസ് തെളിയാനുള്ള വഴിയൊരുക്കിയത്.

Also Read

More Stories from this section

family-dental
witywide