
കുടംബത്തിന് മാനക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ടിക്ടോക്സ് വിഡിയോകൾ പോസ്റ്റ് ചെയ്തതിൻ്റെ പേരിൽ 13 വയസ്സുള്ള മകളെ പിതാവ് വെടിവച്ചു കൊന്നു. യുഎസ് പൌരന്മാരായ പാക്കിസ്ഥാൻകാരനാണ് പിതാവായ അൻവർ ഉൾ ഹഖ്.
തെക്കുപടിഞ്ഞാറൻ പാക്ക് നഗരമായ ക്വറ്റയിൽ വെച്ച് മകൾ ഹിരയെ വെടിവച്ചതായി അൻവർ ഉൾ ഹഖ് സമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. വെടിവയ്പ്പിന് പിന്നിൽ അജ്ഞാതരാണ് എന്ന് അദ്ദേഹം ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻതന്നെയെന്ന് സമ്മതിക്കുകയായിരുന്നു.
വളരെ കാലമായി യുഎസിൽ കുടുംബസമേതം താമസിക്കുകയായിരുന്ന അൻവർ ഉൾ ഹഖ് ഈയിടെയാണ് പാക്കിസ്ഥാനിലേക്ക് താമസം മാറ്റിയത്. അമേരിക്കയിൽ ആയിരിക്കുമ്പോൾ തന്നെ ഹീര ടിക്ടോക് വിഡിയോസ് ചെയ്യാറുണ്ടായിരുന്നു. അതിൻ്റെ ഉള്ളടക്കം തനിക്കും കുടുംബത്തിനും മാനഹാനി ഉണ്ടാക്കുന്നു എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. മകളുടെ കൂട്ടുകെട്ട്, വസ്ത്രധാരണം , നിപലാടുകൾ ഒന്നും കുടംബത്തിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഇത്തരം ദുരഭിമാനകൊലകൾ പാക്കിസ്ഥാനിൽ പുതുമയല്ല.
Father shoots daughter dead over TikTok video, honor killing in Pakistan











