
സ്വപ്ന സജി സെബാസ്റ്റ്യൻ
ഫിലാഡൽഫിയ: സംഘടനകളുടെ മുത്തശ്ശിയായ കലയുടെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ ദിനങ്ങൾ അതിഗംഭീരമായി ആഘോഷിച്ചു. മുൻ വർഷങ്ങൾക്ക് വിഭിന്നമായി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഭാഗമായി വിവിധ ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. കലയുടെ വിമൻസ് ഫോറം ജയ്ബി ജോർജും ജെർളി കോട്ടൂരും നേതൃത്വം നൽകിയ ഗെയിമുകളിൽ നിരവധിയാളുകൾ പങ്കെടുത്തു. സംഘടന മികവ് കൊണ്ടും പങ്കെടുത്ത ആളുകളുടെ സാന്നിധ്യം കൊണ്ട് ഏറെ മനോഹരമായ ആഘോഷത്തിൽ ജയരാജ് ആലപ്പാട്ടിന്റെ ഗാനവും, വിവിധ കലാപരിപാടികളും അരങ്ങേറി.
ശനിയാഴ്ച മയൂര റെസ്റ്റോറന്റിൽ വെച്ച് ഈശ്വര പ്രാത്ഥനയോടെ ആരംഭിച്ച ആഘോഷ ചടങ്ങിൽ കലയുടെ പ്രസിഡന്റ് സുജിത് ശ്രീധർ അധ്യക്ഷനായി. കലയുടെ സെക്ട്രട്ടറി സ്വാഗതം പറഞ്ഞു. ഹോളി ഫാമിലി യൂണിവേഴ്സിറ്റി വൈസ്പ്രസിഡന്റ് ഓഫ് അക്കാദമിക് അഫേഴ്സ് ഡോക്ടർ ബിന്ദു ആലപ്പാട്ട് മദേഴ്സ ഡേയുടെ മുഖ്യപ്രഭാഷണം നടത്തി. ഫിലാഡൽഫിയയിലെ അക്കൗണ്ടന്റ് ആയ ജോർജ് മാത്യു CPA ഫാദേഴ്സ് ഡേ സന്ദേശവും നൽകി. ചടങ്ങിൽ കലയുടെ വൈസ് പ്രസിഡന്റ് ജോർജ്. വി.ജോർജ് നന്ദി ആശംസിച്ചു. ആഘോഷങ്ങളിൽ പങ്കാളികളായ എല്ലാ കുടാംബങ്ങൾക്കും സമ്മാനവും ഭക്ഷണവും ഉണ്ടായിരുന്നു.