വട്ടപ്പുഴുക്കളെ അമേരിക്കയിലേക്ക് കൊണ്ട് വന്ന് വുഹാനിൽ നിന്നുള്ള വിദ്യാർഥി; വിളകൾ നശിപ്പിക്കുന്ന ഫംഗസ്, അറസ്റ്റ്

ന്യൂയോര്‍ക്ക്: പരാന്ന ഭോജികളായ വട്ടപ്പുഴുക്കളെ അമേരിക്കയിലേക്ക് എത്തിച്ച ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥി അറസ്റ്റിൽ. തെറ്റായ സത്യവാങ്മൂലം നൽകിയായിരുന്നു ചൈനീസ് ഗവേഷക അസ്കാരിസ് ഇനത്തിലുള്ള വിരകളേയാണ് യുഎസിലേക്ക് എത്തിച്ചത്. ചൈനയിലെ വുഹാനിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകയായ ചെംങുവാൻ ഹാനിനെയാണ് എഫ്ബിഐ ഡെട്രോയിറ്റ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. ജൂൺ എട്ടിനാണ് സംഭവം.

ഫെഡറൽ ഏജന്‍റുമാ‍‍ർക്ക് തെറ്റായ സത്യവാംങ്മൂലം നൽകി ഇത്തരം ജീവികളെ അമേരിക്കയിലെത്തിച്ചതിന് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെ ചൈനീസ് ഗവേഷകയാണ് ചെംങുവാൻ ഹാൻ. മിഷിഗണിലെ ലാബിലേക്ക് നാല് പാക്കേജുകളാണ് ഗവേഷക അയച്ചത്. വട്ടപ്പുഴുക്കളുമായി ബന്ധപ്പെട്ടവയാണ് ഇവ നാലിലും ഉണ്ടായിരുന്നത്. ഇവ അമേരിക്കയിലെത്തിക്കാൻ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് അനധികൃതമായി ഗവേഷക വിദ്യാർത്ഥിനി ഇവ എത്തിച്ചത്. വിമാനത്താവളത്തിൽ വച്ച് പാക്കേജുമായി തനിക്ക് ബന്ധമില്ലെന്നും എന്താണ് പാക്കേജുകളിലുള്ളതെന്ന് വിശദമാക്കുന്നതിനും ഗവേഷക തയ്യാറായിരുന്നില്ല.

More Stories from this section

family-dental
witywide